- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോലി സമയം കഴിഞ്ഞാൽ തൊളിലാളികൾ മേലധികാരികളുടെ കോളുകൾക്ക് മറുപടി നൽകേണ്ടതില്ല; സർക്കാർ തലത്തിൽ പുതിയ നിയമവുമായി ബൽജിയം
ബൽജിയത്തിലെ ഉദ്യോഗസ്ഥർക്ക് അവരുടെ തൊഴിൽ സമയം കഴിഞ്ഞാൽ മേലധികാരികളിൽ നിന്നുള്ള ജോലി സംബന്ധമായ കോളുകൾക്ക് മറുപടി നൽകേണ്ടതില്ല. ഫെബ്രുവരി ഒന്നു മുതൽ തൊഴിലാളികൾക്ക് ഇത്തരത്തിലുള്ള കോളുകൾ ഡിസ്‌കണക്ട് ചെയ്യാൻ നിയമപരമായി അവകാശം ഉണ്ടായിരിക്കും. ഈ നീക്കം സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
അതേസമയം നാലു ദിവസം മാത്രം പ്രവൃത്തി ദിനമാക്കി മാറ്റാനും ആലോചനയുണ്ട്. ബൽജിയും ബിസിനസ് മേഖലയുടെ സംസ്‌ക്കാരം തന്നെ മാറ്റുമെന്ന പ്രതീക്ഷയിലാണ്. ഒഴിച്ചു കൂടാൻ പറ്റാത്തതും അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവ വികാസങ്ങൾ ഉണ്ടാകുന്ന സമയത്തും അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ മാത്രം സിവിൽ സർവന്റ് അടക്കം ജീവനക്കാർ മേലധികാരികളുടെ കോളുകൾക്ക് ഉത്തരവ് നൽകണം. മിനിസ്റ്റർ ഓഫ് ദി സിവിൽ സർവീസ് ഡി മോർഗന്റേതാണ് ഉത്തരവ്.
പുതിയ നിയമം അനുസരിച്ച് ജോലി സമയം കഴിഞ്ഞാൽ മേലധികാരിയുടെ കോളിന് ഉത്തരം നൽകാത്ത ഒരു സിവിൽ സർവന്റിനെ ജോലിയിൽ നിന്നും അയോഗ്യനാക്കില്ല. അമിത ജോലിഭാരം നൽകുന്ന സമ്മർദ്ദത്തിൽ നിന്നും ജനങ്ങളെ മോചിപ്പിക്കാനാണ് ഈ പുതിയ നീക്കം.