യർലണ്ടിൽ വിദേശയാത്രികർക്കുള്ള യാത്രാ നിയമങ്ങളിൽ ഇളവുകൾ വരുത്തുന്നു. അയർലണ്ടിലെത്തുന്നതിന് 72 മണിക്കൂർ മുമ്പെടുത്ത പി.സി.ആർ.സർട്ടിഫിക്കറ്റ് നിർബന്ധിതമാണെന്ന വ്യവസ്ഥയാണ് നീക്കം ചെയ്യുന്നത്. പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ചവർക്കാണ് ഇളവുകൾ ലഭിക്കുക.

എന്നാൽ വാക്സിൻ സ്വകരിക്കാത്തവർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം കരുതേണ്ടതാണ്. പുതിയ ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് എല്ലാവർക്കും ഉടൻ ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്

മുമ്പുണ്ടായിരുന്ന കോവിഡ് സർട്ടിഫിക്കറ്റിൽ രണ്ട് ഡോസ് വാക്സിന്റെ വിവരങ്ങളായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ പുതിയ സർട്ടിഫിക്കറ്റിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതിന്റെ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

കടൽ മാർഗ്ഗമോ വിമാനത്തിലോ രാജ്യത്തേക്ക് എത്തുന്ന യാത്രക്കാർ ഇയു ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് കാണിക്കണമെന്നായിരുന്നു മുൻ നിയമം. രോഗമുക്തി നേടിയെന്നും പൂർണ്ണമായും വാക്‌സിനേഷനെടുത്തെന്നും പിസിആർ ടെസ്റ്റിൽ നെഗറ്റീവാണെന്നതിന്റെ സാക്ഷ്യമാണ് ഡിസിസി.