- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഞ്ചിയൂർ മുതൽ പാറ്റൂർ വരെ ആമയിഴഞ്ചാൻ തോടിന് സ്ലാബിട്ട് റോഡിന് വീതി കൂട്ടും: മന്ത്രി റോഷി; വെള്ളക്കെട്ട് ഉണ്ടായാൽ നീക്കം ചെയ്യാൻ ഓരോ 50 മീറ്ററിലും മാൻഹോൾ
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിന്റെ വഞ്ചിയൂർ മുതൽ പാറ്റൂർ വരെയുള്ള ഭാഗത്ത് സ്ലാബ് ഇട്ട് വീതിയുള്ള റോഡാക്കി മാറ്റുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. കനാലിന്റെ രണ്ടാം ഘട്ട വികസനവുമായി ബന്ധപ്പെട്ട് മന്ത്രി ആന്റണി രാജുവുമൊത്ത് വഞ്ചിയൂർ ഭാഗത്ത് പരിശോധനയ്ക്ക് എത്തിയതായിരുന്നു മന്ത്രി റോഷി.
സ്ലാബിടുന്നതിന് പൊതുമരാമത്ത് വകുപ്പ് 24 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിലവിൽ തോടിന്റെ മുകളിൽ 300 മീറ്ററോളം ദൂരത്തിൽ കോൺക്രീറ്റ് സ്ലാബ് പാകി ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. ഇതിന്റെ തുടർച്ച ആയാണ് രണ്ടാം ഘട്ട നിർമ്മാണ ജോലികൾ തുടങ്ങുന്നത്.
സ്ലാബിടുമ്പോൾ അസാധാരണമായ സാഹചര്യം ഉണ്ടായാൽ നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാനും തോട് അടഞ്ഞാൽ തടസ്സങ്ങൾ നീക്കാനുമായി 50 മീറ്റർ ഇടവിട്ട് മിനി ജെ.സി.ബിക്ക് ഇറങ്ങാൻ സാധിക്കും വിധം മാൻഹോളുകൾ നിർമ്മിക്കും. നിലവിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്ത് മാലിന്യം നിക്ഷേപിക്കാൻ സാധിക്കാത്തവിധമായിരിക്കും സ്ലാബിടുന്നതെന്നും മന്ത്രി പറഞ്ഞു.
തോട് ആരംഭിക്കുന്ന സ്ഥലത്ത് മാലിന്യം തോട്ടിലേക്ക് കയറാത്ത വിധത്തിൽ ഗ്രില്ലുകൾ സ്ഥാപിക്കും. സ്ലാബ് ഇടുന്നതോടെതോട്ടിൽ നിന്ന് വമിക്കുന്ന ദുർഗന്ധത്തിന് പരിഹാരമാകുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.