രോഗ്യ സേവനത്തിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിനും മരണങ്ങൾ കുറയ്ക്കുന്നതിനുമുള്ള ശ്രമത്തിൽ 50 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് വാക്‌സിനേഷൻ നിർബന്ധമാക്കാൻ ഇറ്റലി ഒരുങ്ങുന്നു.പുതിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള കാബിനറ്റ് മീറ്റിങ് നടന്നുകൊണ്ടിരിക്കെയാണ് ഒരു കരട് ഉത്തരവ് ബുധനാഴ്ച പുറത്ത് വിട്ടത്.

ഇതനുസരിച്ച്, നടപടി ഉടനടി പ്രാബല്യത്തിൽ വരുകയും ജൂൺ 15 നടപ്പിലാക്കുകയും ചെയ്യും. അങ്ങനെയായാൽ സമാനമായ നടപടികൾ സ്വീകരിക്കുന്ന വളരെ കുറച്ച് യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നായി ഇറ്റലിയെ ഇത് മാറ്റും.പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ സർക്കാർ അദ്ധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും വാക്‌സിനേഷൻ നിർബന്ധമാക്കിയിരുന്നു, കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ എല്ലാ ജീവനക്കാരും ജോലിസ്ഥലത്ത് പ്രവേശിക്കുന്നതിന് മുമ്പ് വാക്‌സിനേഷൻ എടുക്കുകയോ നെഗറ്റീവ് ടെസ്റ്റ് കാണിക്കുകയോ ചെയ്യേണ്ടതുണ്ട്.

ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമം ലംഘിക്കുന്നവർക്ക് 600 യൂറോ മുതൽ 1,500 യൂറോവരെ പിഴ ചുമത്തും.യൂറോപ്പിലെ മറ്റിടങ്ങളിൽ, ഓസ്ട്രിയ അടുത്ത മാസം മുതൽ 14 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിനേഷൻ നിർബന്ധമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്, അതേസമയം ഗ്രീസിൽ ഇത് ജനുവരി 16 മുതൽ 60 വയസ്സിന് മുകളിലുള്ളവർക്ക് നിർബന്ധമാക്കും.

ഫെബ്രുവരി മുതൽ മാർച്ച് അവസാനം വരെ വാക്സിനേഷൻ തെളിവോ സമീപകാല അണുബാധയോ ഉള്ള ആളുകൾക്ക് മാത്രമേ പൊതു ഓഫീസുകൾ, അവശ്യേതര കടകൾ, ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, ഹെയർഡ്രെസ്സർമാർ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ കഴിയൂ എന്നും ഡ്രാഫ്റ്റിൽ പറയുന്നു.