ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നായ ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2 വർഷമാണ് ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ട സമിതിയുടെ കാലാവധി. രമ പിള്ള (പ്രസിഡണ്ട് ) ജയൻ അരവിന്ദാക്ഷൻ (സെക്രട്ടറി) രാജേഷ് ഗോപിനാഥ് (ട്രഷറർ) ഹരി ശിവരാമൻ (വൈസ് പ്രസിഡണ്ട്) പ്രമോദ് കൃഷ്ണൻ കെ.പി (ജോയിന്റ് സെക്രട്ടറി) വിദ്യ രാജേഷ് (ജോയിന്റ് ട്രഷറർ) എന്നിവരാണ് പുതിയ സാരഥികൾ.

സുനിൽ കെ രാധമ്മ, സജി കണ്ണോളിൽ, അപ്പാത്ത് ഉണ്ണികൃഷ്ണൻ നായർ, പ്രിയ രൂപേഷ് എന്നിവർ എക്‌സിക്യൂട്ടീവ് അഡ്ജൻക്ൾട് ഡയറക്ടർമാരായും ഗിരിജ കൃഷ്ണൻ കേശവൻ, രാമദാസ് കണ്ടേത്ത്, സത്യൻ പിള്ള, ജയപ്രകാശ് പുത്തൻവീട്ടിൽ എന്നിവർ അഡ്ജൻക്ൾട് ഡയറക്ടർമാരായും സത്യപ്രതിജ്ഞ ചെയ്തു.

പ്രധാന പ്രതിഷ്ഠയായ ഗുരുവായൂരപ്പനോടൊപ്പം, ഉപസ്ഥാനങ്ങളിൽ, അയ്യപ്പനും ഗണപതിയും, ശിവനും , ഭഗവതിയും ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു. കൂടാതെ വളരെ അടുത്തകാലത്തായി ഈശാന കോണിൽ നവഗ്രഹ പ്രതിഷ്ഠയും നടന്നു. കേരളത്തിൽ അനുഷ്ടിച്ചു വരുന്ന, താന്ത്രിക വിധി പ്രകാരമുള്ള അതേ പൂജാവിധികളാണ് ഇവിടെയും പിന്തുടരുന്നത്. മണ്ഡലകാല മഹോത്സവം , നവരാത്രി, പൊങ്കാല, ദീപാവലി, ഓണം തുടങ്ങിയ എല്ലാവിധ ഹൈന്ദവ ആഘോഷങ്ങളും, ആചാരങ്ങളും ഇവിടെയും എല്ലാവർഷവും ഭക്ത്യാദര പൂർവം നടത്തി വരാറുണ്ട്.

ക്ഷേത്രത്തിന്റെ തുടക്കം മുതൽ, ഇപ്പോൾ വളരെയേറെ പ്രതിസന്ധി സൃഷ്ടിച്ച ഈ കൊറോണ കാലത്തും, ഭക്തജനങ്ങളും , സ്പോൺസേഴ്‌സും നൽകിയ ശക്തമായ പിന്തുണ, തുടർന്നും ഉണ്ടാവണമെന്നും, ഭാവി പരിപാടികളിൽ ഊർജമായി നിലകൊള്ളണമെന്നും പുതിയ ക്ഷേത്ര ഭാരവാഹികൾ അഭ്യർത്ഥിച്ചു