- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നറിയിപ്പ് ബോർഡില്ല; കലുങ്കിനായി എടുത്ത കുഴിയിൽ വീണ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്; അൻപത്തഞ്ചുകാരന്റെ തുടയെല്ല് പൊട്ടി; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി മുഹമ്മദ് റിയാസ്; റോഡ് കരാറുകാരനെതിരെ കുടുംബം
കോഴിക്കോട്: താമരശേരിയിൽ ബൈക്ക് യാത്രികൻ റോഡൽ കലുങ്ക നിർമ്മാണത്തിനായി കുഴിച്ച കുഴിയിൽ വീണ് പരുക്കേറ്റ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കെഎസ്ടിപി ചീഫ് എൻജിനീയർക്കാണ് അന്വേഷണ ചുമതല. വീഴ്ച കരാറുകാരന്റേതാണെങ്കിൽ നടപടിയെടുക്കുമെന്നു മന്ത്രി പറഞ്ഞു.
താമരശേരി ചുങ്കം- മുക്കം റോഡിൽ വെഴുപ്പൂർ ബസ് സ്റ്റോപ്പിന് സമീപമാണ് കലുങ്കിനായി കുഴിയെടുത്തത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മുന്നറിയിപ്പു ബോർഡ് സ്ഥാപിക്കാത്തതാണ് അപകടത്തിനിടയാക്കിയത്. റോഡിന്റെ പകുതി ഭാഗം കുഴിച്ച നിലയിലായിരുന്നു. അപകട സൂചനയായി റിബൺ മാത്രമാണ് കെട്ടിയിരുന്നത്. ബൈക്ക് യാത്രികൻ നേരെ കുഴിയിലേക്കു വീഴുകയായിരുന്നെന്നാണ് നിഗമനം.
ഏകരൂൽ സ്വദേശി അബ്ദുൾ റസാഖിനാണ് ഗുരുതര പരിക്കേറ്റത്. അൻപത്തഞ്ചുകാരന്റെ തുടയെല്ല് പൊട്ടി. അബ്ദുൾ റസാഖിനെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശരീരമാസകലം പരുക്കുകളുണ്ട്.
റോഡ് കരാറുകാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അബ്ദുൽ റസാഖിന്റെ കുടുംബം പറഞ്ഞു. റോഡ് നിർമ്മാണത്തിനായി കുഴിച്ച കുഴിയിലാണ് അബ്ദുൾ വീണത്.
ഇദ്ദേഹത്തിന്റെ ബൈക്ക് ഇപ്പോഴും കുഴിയിൽ കിടക്കുകയാണ്. റോഡു പണിക്കായി രാവിലെ എത്തിയവരാണ് കുഴിയിൽ ബൈക്ക് കിടക്കുന്നത് കണ്ടത്. അപകടം നടന്നതിനു പിന്നാലെ അതുവഴി കടന്നുപോയ മറ്റു യാത്രക്കാർ അപകടത്തിൽപെട്ടയാളെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം. വാഹനത്തിലെ രേഖകൾ പ്രകാരം കണ്ണാറക്കുഴി സ്വദേശിയെന്നാണ് വിവരം ലഭിച്ചത്. പൊലീസ് അന്വേഷണം ആംരഭിച്ചു.
ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടില്ല. ഇതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. റോഡിന്റെ പകുതി ഭാഗം കുഴിയെടുത്ത അവസ്ഥയിലാണ്. എന്നിട്ടും ഒരു റിബൺ മാത്രമാണ് ഇവിടെ കെട്ടിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ