- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ പ്രവാസികൾക്ക് ജനുവരി ഒമ്പത് മുതൽ 13 വരെ ബൂസ്റ്റർ ഡോസ്; രണ്ടാമത്തെ വാക്സിന് സ്വീകരിച്ച് മൂന്ന് മാസം കഴിഞ്ഞവർക്ക് അവസരം
ഒമാനില്‍ ജനുവരി ഒമ്പത് മുതല്‍ 13 വരെ പ്രവാസികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. അല്‍ബത്തിന ഗവര്‍ണറേറ്റിലെ സോഹാറിലെപുനരധിവാസ കേന്ദ്രത്തിലാണ് പ്രവാസികള്‍ക്കായി ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുന്നത്
18 വയസ്സിന് മുകളിലുള്ള പ്രവാസികള്‍ക്ക് സോഹാറിലെ പുനരധിവാസകേന്ദ്രത്തില്‍ നിന്ന് ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് നോര്‍ത്ത് അല്‍ ബാത്തിനയിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രണ്ടാമത്തെ വാക്സിന് സ്വീകരിച്ച് മൂന്ന് മാസം കഴിഞ്ഞവര്‍ക്ക് രാജ്യത്ത് ബൂസ്റ്റര്‍ ഡോസെടുക്കാം
Next Story