ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വരുമെന്നു കരുതിയല്ല റോഡ് തടഞ്ഞതെന്ന് ഭാരതീയ കിസാൻ യൂണിയൻക്രാന്തികാരി സംഘടന വ്യക്തമാക്കി. മോദി ഹെലികോപ്റ്ററിൽ പോകുമെന്നാണ് കരുതിയതെന്നും ഫിറോസ്പുരിലെ റാലി സ്ഥലത്തേക്കുള്ള ബിജെപി വാഹനങ്ങൾ തടയുകയായിരുന്നു ലക്ഷ്യമെന്നു സംഘടനാ നേതാവ് സുർജിത് ഫുൽ പറഞ്ഞു.

''മോദി ഹെലികോപ്റ്ററിൽ പോകുമെന്നാണ് കരുതിയത്. റോഡിൽ നല്ല തിരക്കുമുണ്ടായിരുന്നു. പ്രധാനമന്ത്രി വരുന്നുണ്ടെങ്കിൽ ഇങ്ങനെ വാഹനങ്ങളുണ്ടാകില്ലല്ലോയെന്നും ഞങ്ങൾ പൊലീസിനോടു ചോദിച്ചു'' ഫുൽ പറഞ്ഞു.

''പ്രധാനമന്ത്രിക്കു മടങ്ങേണ്ടി വന്നതിൽ സന്തുഷ്ടരാണ്. ഡൽഹിയിൽ ഞങ്ങൾ സമരത്തിനു ചെന്നപ്പോൾ റോഡിൽ മുള്ളാണി വിതറിയാണ് മോദി തടസ്സം സൃഷ്ടിച്ചത്. തീവ്ര ഇടതു സംഘടനയാണ് ബികെയു ക്രാന്തികാരി.