- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്പനെ എടുത്തു എറിഞ്ഞിട്ടും ഒന്ന് നോക്കാതെ പോകുന്ന ജോസ്മോനെ; മിന്നൽ മുരളിയിലെ രസകരമായ വീഡിയോ പങ്കുവെച്ച് അജു വർഗീസ്
മിന്നൽ മുരളിയിലെ പോത്തൻ എന്ന പൊലീസുകാരനായാണ് അജു വർഗീസ് എത്തുന്നത്. പോത്തന്റെ മകനായ ജോസ്മോന് അപ്പനേക്കാളും ഇഷ്ടം മാമനായ മിന്നൽ മുരളിയെയാണ്. ഈ മാമ്മൻ മരുമകൻ സ്നേഹത്തിന്റെയും അപ്പനോടുള്ള ഇഷ്ടക്കേടിന്റെയും രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അജു വർഗീസ്.
ജെയ്സണും പോത്തൻ അളിയനുമാണ് ഈ വിഡിയോയിലെ പ്രധാനകഥാപാത്രങ്ങൾ. ജെയ്സനാണ് മിന്നൽ മുരളിയെന്ന് ആദ്യമായി സംശയം പ്രകടിപ്പിക്കുന്ന ആളാണ് പോത്തൻ.
'മാറളിയാ'യെന്ന് ജെയ്സൺ പറഞ്ഞത് കേട്ടതിന്റെ ഓർമയിലാണ് പോത്തനിൽ സംശയം ഉടലെടുക്കുന്നത്. അത് ഉറപ്പിക്കാൻ വേണ്ടി ജെയ്സനെ പ്രകോപ്പിക്കുന്നതും തുടർന്ന് പോത്തനെ പൊക്കിയെടുത്ത് മാറ്റുന്നതുമായിരുന്നു രംഗം.
രസകരമായ ഈ രംഗം ഷൂട്ട് ചെയ്തത് എങ്ങനെയെന്ന് വിഡിയോയിൽ കാണാം. 'അപ്പോൾ അവൻ ആണ് ഇവൻ...അപ്പനെ എടുത്തു എറിഞ്ഞിട്ടു, ഒന്ന് നോക്കാതെ പോകുന്ന ജോസ്മോനെ.... എടാ....'വിഡിയോയുടെ അടിക്കുറിപ്പായി അജു കുറിച്ചു.