- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് വർഷം മുമ്പ് റീഇംബേഴ്‌സ്‌മെന്റ് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ ഫയൽ കൂനയിൽ; താക്കീതുമായി മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: അഞ്ച് വർഷം മുൻപ് മെഡിക്കൽ റീഇംബേഴ്‌സ്‌മെന്റ് ആവശ്യപ്പെട്ട് നൽകിയ അപേക്ഷവരെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിലെ ഫയൽക്കൂനയിൽ നിന്നു മന്ത്രി വി.ശിവൻകുട്ടി കണ്ടെത്തി. ി. ഓഫിസിൽ മന്ത്രി നടത്തിയ സന്ദർശനത്തിനിടെയാണ് ഫയൽ കുടിശിക വിവരങ്ങളും ശേഖരിച്ചത്. പ്രാഥമിക പരിശോധനയിൽ പതിനയ്യായിരത്തോളം ഫയലുകൾ കുടിശികയുണ്ടെന്നു കണ്ടെത്തിയ മന്ത്രി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് താക്കീതു നൽകി.
അഞ്ചു വർഷം മുമ്പ് നടത്തിയ ഹൃദയ ശസ്ത്രക്രിയയ്ക്കു ചെലവാക്കിയ തുക മെഡിക്കൽ റീഇംബേഴ്‌സ്‌മെന്റ് ഇനത്തിൽ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള റിട്ട. ഹെഡ്‌മാസ്റ്ററുടെ അപേക്ഷയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിലെ ഫയൽക്കൂനയിൽ നിന്നു മന്ത്രി വി.ശിവൻകുട്ടി കണ്ടെത്തിയത്. ഹൃദയ ശസ്ത്രക്രിയയ്ക്കായി 2016 ൽ ചെലവാക്കിയ 1.36 ലക്ഷം രൂപയ്ക്കു വേണ്ടിയാണ് കണ്ണൂർ അഞ്ചരക്കണ്ടി ബിഇഎം യുപിഎസിലെ ഹെഡ്‌മാസ്റ്ററായിരുന്ന ഭാർഗവൻ അപേക്ഷ സമർപ്പിച്ചത്. ഞ415/2019 നമ്പറിൽ ഫയൽ രൂപീകരിച്ചു. തുക അനുവദിച്ചുകൊണ്ട് 2020 ജൂൺ 6 നു സർക്കാർ ഉത്തരവിറക്കി. ഒരു വർഷവും 7 മാസവും പിന്നിട്ടിട്ടും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിൽ നിന്ന് യാതൊരു ഉത്തരവും നൽകിയിട്ടില്ലെന്നാണു കണ്ടെത്തിയത്.
പ്രാഥമിക പരിശോധനയിൽ പതിനയ്യായിരത്തോളം ഫയലുകൾ കുടിശികയുണ്ടെന്നു കണ്ടെത്തി. പരിശോധന പൂർത്തിയാക്കിയ മന്ത്രി, ഡയറക്ടർ കെ.ജീവൻ ബാബുവിന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരെ താക്കീതു ചെയ്തു. 6,000 ഫയലുകൾ ഒരു മാസത്തിനകവും ബാക്കിയുള്ളവ സമയബന്ധിതമായും തീർപ്പാക്കണമെന്ന് മന്ത്രി കർശന നിർദ്ദേശം നൽകി. 1,271 പെൻഷൻ അപേക്ഷകളാണ് കുടിശികയുള്ളത്. അദ്ധ്യാപക പുനർവിന്യാസം, സംരക്ഷണം എന്നിവയുടെ 918 ഫയലുകൾ കെട്ടിക്കിടക്കുന്നു.
അദ്ധ്യാപകരുടെ നിയമനം, അംഗീകാരം എന്നിവയുമായി ബന്ധപ്പെട്ട 5,088 ഫയലുകളും എയ്ഡഡ്, എൽപി, യുപി അദ്ധ്യാപക - അദ്ധ്യാപകേതര ജീവനക്കാരുടെ നിയമനാംഗീകാരം സംബന്ധിച്ച 1881 അപ്പീൽ അപേക്ഷകളും തീർപ്പാക്കാനുണ്ട്. വിജിലൻസ് സെക്ഷനിൽ കുടിശികയുള്ള ഫയലുകൾ 1204. മെഡിക്കൽ റീഇംബേഴ്‌സ്‌മെന്റുമായി ബന്ധപ്പെട്ട് തീർപ്പാക്കാനുള്ളത് 666 ഫയലുകൾ.