- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ബൈഡന്റെ ആരോപണങ്ങൾ പരാജയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനെന്ന് ട്രംപ്
വാഷിങ്ടൺ: ജനുവരി ആറിനു യുഎസ് കാപ്പിറ്റോളിൽ നടന്ന ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ രാഷ്ട്രത്തോടായി പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ പ്രസംഗത്തിൽ മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനേയും, റിപ്പബ്ലിക്കൻ പാർട്ടിയേയും നിശിതമായി വിമർശിക്കുകയും, അന്ന് ഉണ്ടായ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം ട്രംപിനാണെന്നു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതിനെ അതേ നാണയത്തിൽ ട്രംപ് തിരിച്ചടിച്ചു. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ബൈഡൻ സ്വീകരിച്ച പല നടപടികളും പൂർണ പരാജയമായിരുന്നുവെന്നും, അതിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിനും, മഹത്തായ രാഷ്ട്രത്തെ വിഭജിക്കുന്നതിനുമാണ് തനിക്കും താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിക്കും എതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.
രാഷ്ട്രത്തിന് ഇന്ന് അതിർത്തികൾ ഇല്ലാതായിരിക്കുന്നു. റിക്കാർഡ് നമ്പരിൽ യുഎസിൽ കോവിഡ് വ്യാപകമാകുന്നു. പണപ്പെരുപ്പം കൊണ്ട് ജനം പൊറുതിമുട്ടുന്നു. യുഎസ് മിലിട്ടറി അങ്കലാപ്പിലാണ്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പിന്മാറ്റം രാഷ്ട്രത്തിന്റെ മഹത്തായ ചരിത്രത്തിൽ കറുത്ത ലിപികളിൽ രേഖപ്പെടുത്തിയിരിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ജനുവരി ആറിന് രാവിലെ കാപ്പിറ്റോൾ നാഷണൽ സ്റ്റാച്വറി ഹാളിൽ നിന്നാണ് ബൈഡൻ രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. ജനുവരി ആറിനു നടന്ന സംഭവം രാഷ്ട്ര താത്പര്യത്തെ സംരക്ഷിക്കുന്നതിനല്ല, മറിച്ച് സ്വന്തം താത്പര്യം പ്രകടിപ്പിക്കുന്നതിനും, നുണ പ്രചാരണത്തിലൂടെയും അക്രമങ്ങളിലൂടെയും ഭരണത്തിൽ തുടരുക എന്ന ഗൂഢലക്ഷ്യം നിറവേറ്റുന്നതിനുമാണ് ട്രംപ് ശ്രമിച്ചതെന്ന് ബൈഡൻ ആരോപിച്ചു.
കാപ്പിറ്റോളിൽ നടന്ന അനിഷ്ട സംഭവങ്ങളിൽ ഏഴോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. രാഷ്ട്രത്തിനു സംഭവിച്ച മുറിവുകൾ ഉണങ്ങുന്നതിന് ദീർഘനാളത്തെ ചികിത്സ ആവശ്യമാണെന്നും വൈസ് പ്രസിഡന്റ് കമല ഹാരിസും ട്രംപിനെതിരായും റിപ്പബ്ലിക്കൻ പാർട്ടിക്കെതിരായും ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചു.