ചെന്നൈ: സർവകലാശാലകളിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കാനുള്ള നീക്കവുമായി തമിഴ്‌നാടും. മാർച്ചിലെ സമ്മേളനത്തിൽ വിഷയം ചർച്ച ചെയ്ത് തീരുമാനിക്കും. വൈസ് ചാൻസലർമാരെ സംസ്ഥാന സർക്കാർ നേരിട്ടു നിയമിക്കുന്നതിനായുള്ള നിയമഭേദഗതി ബിൽ പാസാക്കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിയമസഭയെ അറിയിച്ചു. നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി വരികയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിയും പറഞ്ഞു.

മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പിന്തുടരുന്ന മാതൃകയിൽ ഗവർണറുടെ അധികാരങ്ങൾ പരിമിതപ്പെടുത്തണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്്ട്രീയ ഇടപെടൽ ഇല്ലാതാകണമെന്നും മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽഹാസൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.