- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
മദ്യ ഷോപ്പുകളിലും കാൻബീസ് സ്‌റ്റോറുകളിലും വാക്‌സിൻ പാസ്‌പോർട്ട് നിർബന്ധമാക്കി ക്യുബെക്; ഈ മാസം 18 മുതൽ മൂന്ന് ഡോസ് വാക്സിൻ വീകരിച്ചവർക്ക് മാത്രം പ്രവേശനം
കോവിഡ് കേസുകൾ വ്യാപകമാകുകയും വരുന്ന ആഴ്‌ച്ചകളിൽ ആശുപത്രികൾ രോഗികളാൽ നിറയുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നതിനിടെ ക്യുബെക് വാക്‌സിനേഷൻ പാസ്‌പോർട്ട് സംവിധാനം വിപുലീകരിക്കാൻ തീരുമാനിച്ചു. അതായത് മദ്യ ഷോപ്പുകളിലും കാൻബീസ് സ്‌റ്റോറുകളിലും വാക്‌സിൻ പാസ്‌പോർട്ട് നിർബന്ധമാക്കിയിരിക്കുകയാണ്.മൂന്ന് ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചാൽ മാത്രമായിരിക്കും വാക്‌സിൻ പാസ്‌പോർട്ട് ഉപയോഗിക്കാനാവുക.
നിലവിൽ, 50 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണെങ്കിൽ മൂന്നാം ഡോസിന അവസരം ഉണ്ട്്. ജനുവരി 17 മുതൽ എല്ലാ മുതിർന്നവർക്കും ലഭ്യമാകും. അതുകൊണ്ട് തന്നെ 18 മൃമുതൽ ക്യൂബെക് ലിക്കർ കോർപ്പറേഷനിലും (എസ്എക്യു) സർക്കാർ നടത്തുന്ന വിനോദ കഞ്ചാവ് (എസ്‌ക്യുഡിസി) സ്റ്റോറുകളിലും പ്രവേശിക്കുന്നതിന് ക്യൂബെക്കറുകൾ മതിയായ വാക്‌സിനേഷൻ എടുത്തിട്ടുണ്ടെന്നതിന്റെ തെളിവ് കാണിക്കേണ്ടതുണ്ടെന്നും ഡുബെ പ്രഖ്യാപിച്ചു.
പ്രവിശ്യയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജനുവരി പകുതിയോടെ കുറഞ്ഞത് 3,000 പേരെയെങ്കിലും ഈ രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചേക്കാം.