- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഞായറാഴ്‌ച്ച മുതൽ ബഹ്‌റിനിലേക്കെത്തുന്നവർക്ക് ഒരു പി.സി.ആർ ടെസ്റ്റ് മാത്രം; പുതുക്കിയ യാത്ര നിബന്ധനകൾ അറിയാം
മനാമ: ഞായറാഴ്‌ച്ച മുതൽ ബഹ്‌റിനിലേക്കെത്തുന്നവർക്ക് ഒരു പി.സി.ആർ ടെസ്റ്റ് മാത്രം നടത്തിയാൽ മതിയാകും. ഇതിനായി 12 ദീനാർ അടച്ചാൽ മതിയാകും. ഇതുവരെ മൂന്ന് പി.സി.ആർ ടെസ്റ്റുകൾക്ക് 36 ദീനാർ ഫീസ് അടക്കണമായിരുന്നു. യാത്ര നിബന്ധനകൾ പുതുക്കിയതോടെയാണ് ഏറെ ഗുണകരമായ മാറ്റം ഉണ്ടാവുക.
എല്ലാ യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഇത് ബാധകമാണ്. വാക്‌സിൻ എടുക്കാത്ത 12 വയസ്സിന് മുകളിലുള്ള യാത്രക്കാർ താമസസ്ഥലത്ത് 10 ദിവസത്തെ ക്വാറന്റീനിൽ കഴിയണം. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്കും കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കും പി.സി.ആർ ടെസ്റ്റ് കൂടുതലായി നടത്താനും തീരുമാനിച്ചു.
ഇത്തരം ലക്ഷണങ്ങളുള്ളവർ ഉടൻ കോവിഡ് പരിശോധനക്ക് വിധേയരാകണം. റാപിഡ് ടെസ്റ്റിൽ പോസിറ്റിവാകുന്നവരും ഉടൻ പി.സി.ആർ ടെസ്റ്റ് നടത്തണം. ഇതോടൊപ്പം, പ്രധാന തൊഴിൽ മേഖലകളിലെ ജീവനക്കാർക്ക് റാപിഡ് കോവിഡ് ടെസ്റ്റും ഊർജിതമാക്കും. ട്രാഫിക് ലൈറ്റ് ജാഗ്രത സംവിധാനം മാറുന്നത് ഐ.സി.യുവിൽ കഴിയുന്ന രോഗികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരിക്കും. 14 ദിവസത്തെ പ്രതിദിന ശരാശരി അമ്പതിൽ താഴെയാണെങ്കിൽ ഗ്രീൻ ലെവൽ ആയിരിക്കും ബാധകമാവുക.