- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് മുതൽ പള്ളികളിൽ സാമൂഹിക അകലം നിർബന്ധം; കുവൈത്തിൽ കോവിഡ് കേസുകൾ ഉയർന്നതോടെ കർശന നിയന്ത്രണം
കുവൈത്ത് സിറ്റി: കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഔഖാഫ് മന്ത്രാലയം അണ്ടർ സെക്രട്ടറി ഫരീദ് അൽ ഇമാദി പള്ളികളിലും കർശന നിയ്‌ര്രന്തണം ഏർപ്പെടുത്തി. ഇന്ന് മുതൽ പള്ളികളിൽ മുതൽ സാമൂഹിക അകലം നിർബന്ധമാക്കിയിട്ടുണ്ട്.
ഈ ആഴ്ച ജുമുഅ നമസ്‌കാരം മുതലാണ് സാമൂഹിക അകല നിബന്ധന നടപ്പാക്കുക.പള്ളികളിൽ എത്തുന്നവർ മാസ്‌ക് ധരിക്കൽ ഉൾപ്പെടെയുള്ള ആരോഗ്യമാനദണ്ഡങ്ങൾ നിർബന്ധമായി പാലിക്കണമെന്നും ഔഖാഫ് അണ്ടർ സെക്രട്ടറി നിർദേശിച്ചു. കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെ ഒന്നര വർഷത്തിനുശേഷം പള്ളികളിൽ സാമൂഹിക അകലം ഒഴിവാക്കി തോളോടുതോൾ ചേർന്ന് നമസ്‌കാരത്തിന് അനുമതി നൽകിയത് ഒക്‌ടോബർ 22നാണ്. വീണ്ടും കോവിഡ് കേസുകൾ വർധിച്ചതോടെ പഴയ നിയന്ത്രണം പുനഃസ്ഥാപിക്കുകയാണ്.
Next Story