- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ട്രൂപ്പറുടെ നിയന്ത്രണം വിട്ട കാർ സഹോദരൻ ട്രൂപ്പറുടെ കാറിൽ ഇടിച്ചു രണ്ടു രണ്ടു മരണം
നോർത്ത് കരോലിന: ട്രാഫിക്ക് സ്റ്റോപ്പിൽ പിടികൂടിയ കാറിന്റെ ഡ്രൈവറെ അറസ്റ്റു ചെയ്യുന്നതിനിടയിൽ മറ്റൊരു ട്രൂപ്പറുടെ കാർ ഇടിച്ചു ട്രൂപ്പർ ജോൺ ഹോർട്ടൻ ഡ്രൈവറും കൊല്ലപ്പെട്ടു.
നോർത്ത് കരോലിനായിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ട്രൂപ്പർ ജോൺ ഹോർട്ടൻ ട്രാഫിക് പരിശോധനയ്ക്കിടയിൽ നിയമലംഘനത്തിന് മറ്റൊരു കാറിന്റെ ഡ്രൈവറെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടയിൽ ജോൺ ഹോർട്ടനെ സഹായിക്കുന്നതിനായി ജോൺഹോർട്ടന്റെ സഹോദരനും ട്രൂപ്പറുമായ ജെയിംസ് ഹോർട്ടർ സംഭവ സ്ഥലത്തേക്കു കുതിക്കുന്നതിനിടയിലാണ് ജെയിംസിന്റെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ടു റോഡിൽ നിർത്തിയിട്ടിരുന്ന സഹോദരൻ ജോണിന്റെ കാറിന്റെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ജോൺ ഹോർട്ടനും ഡ്രൈവറും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
പതിനഞ്ചുവർഷമായി നോർത്ത് കരോലിനാ ട്രൂപ്പറായിരുന്ന ജോൺ ഹോർട്ടന്റെ ആകസ്മിക നിയോഗത്തിൽ സഹപ്രവർത്തകർ അനുശോചിച്ചു. സംഭവത്തിൽ നിസ്സാര പരിക്കേറ്റ ജെയിംസ് ഹോർട്ടനെ ചികിത്സ നൽകി വിട്ടയച്ചു. അപകടത്തിൽ മരിച്ച ഡ്രൈവർ സൗത്ത് കരോലിനായിൽ നിന്നുള്ള ലൂക്ക് ബെക്കാണെന്ന് (26) പട്രോൾ സ്പോക്ക് പേഴ്സൻ ഫസ്റ്റ് സേർജന്റ് ക്രിസ്റ്റഫർ നോക്സ് പറഞ്ഞു.