ഫ്ളോറിഡാ: രണ്ടു ഫ്ളോറിഡാ ഡപ്യൂട്ടികൾ ഒരുമാസംപ്രായമുള്ള ആൺകുഞ്ഞിനെ അനാഥനാക്കി സ്വയം ജീവനൊടുക്കി.

സെന്റ് ലൂസി കൗണ്ടി ഡെപ്യൂട്ടി ക്ലെയറ്റനാണ് ജനുവരി 2ന് ആത്മഹത്യ ചെയ്തത്. ഇതിനെ തുടർന്ന് ഭാര്യയും ഡെപ്യൂട്ടി ഷെറിഫുമായ വിക്ടോറിയായും ആത്മഹത്യ ചെയ്തതായി ഡിസംബർ 3 ചൊവ്വാഴ്ച കൗണ്ടി ഷെറിഫ് കെൻ മസ്‌ക്കര ഒരു പ്രസ്താവനയിൽ അറിയിച്ചു.

മുൻ മറീനായ ക്ലെയ്റ്റൺ ഓസ്റ്റൻഡ് പിന്നീടാണ് ഫ്ളോറിഡാ ഡപ്യൂട്ടിയായി ജോലിയിൽ പ്രവേശിച്ചത്.

പുതുവർഷ രാവിൽ ഷെറിഫ് ഓഫീസിൽ ലഭിച്ച സന്ദേശത്തെ തുടർന്ന് വീട്ടിൽ എത്തിചേർന്ന പൊലീസ് ആത്മഹത്യ ശ്രമിച്ച ക്ലെയറ്റനെ ഉടനെ ആശുപത്രിയിൽ എത്തിച്ചു. ലൈഫ് സപ്പോർട്ടിലായിരുന്ന ക്ലെയ്റ്റനെ ഞായറാഴ്ച ലൈഫ് സപ്പോർട്ടിൽ നിന്നും വിടുവിച്ചു. ഡിസംബർ 4 ചൊവ്വാഴ്ചയാണ് ഭാര്യയും ഷെറിഫുമായ വിക്ടോറിയായുടെ മരണത്തെകുറിച്ചു പൊലീസ് അറിയുന്നത്. ഇരുവരുടേയും മരണവിവരം വെളിപ്പെടുത്തുവാൻ പൊലീസ് വിസമ്മതിച്ചു. കുട്ടിയുടെ പേരും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വളരെ പ്രതീക്ഷകൾ വെച്ചുപുലർത്തിയവരായിരുന്നു ഇരുവരുമെന്ന് സഹപ്രവർത്തകർ ഓർമ്മിച്ചു. പൊലീസ് ഓഫീസർമാർക്കിടയിൽ ആത്മഹത്യ പ്രവണത വർദ്ധിച്ചുവരുന്നതായി നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.