ബൂദബിയിലെ സർക്കാർ ജോലിക്കാർക്ക് തൊഴിലിടങ്ങളിൽ പ്രവേശിക്കുന്നതിന് കോവിഡ് ബൂസ്റ്റർ ഡോസ് വാക്‌സിൻ നിർബന്ധം.ജനുവരി മാസം 10 മുതലാണ് പുതിയ തീരുമാനം നടപ്പാവുക. അതേസമയം, ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉള്ളവർക്ക് ഇക്കാര്യത്തിൽ ഇളവ് നൽകും.

സർക്കാർ ഓഫീസുകളിലെ സേവനദാതാക്കൾ, കരാർ ജീവനക്കാർ എന്നിവർക്കും നിയമം ബാധകമാണ്. ഓരോ ഏഴുദിവസം കൂടുമ്പോഴുമുള്ള പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അടക്കമുള്ള മുൻ നിർദേശങ്ങളും ഇവർ പാലിക്കേണ്ടതാണ്. സന്ദർശകരും താത്ക്കാലിക ജീവനക്കാരും 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പി സി ആർ സർട്ടിഫിക്കറ്റ് കരുതേണ്ടതാണ്.

നിശ്ചിത ഇടവേളകളിലുള്ള പി സി ആർ പരിശോധനയിൽ വീഴ്ച വരുത്തുന്നവരുടെ ഗ്രീൻ സ്റ്റാറ്റസ് ഗ്രേ കളറായി മാറിയാൽ ഇവർക്ക് സ്ഥാപനങ്ങളിൽ പ്രവേശനം നിഷേധിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.