- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകൽ: അമ്മയെയും കുഞ്ഞിനെയും ആരോഗ്യ മന്ത്രി സന്ദർശിച്ചു
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ആശുപത്രികളിലെ സുരക്ഷാ ജീവനക്കാർക്ക് പരിശീലനം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വിമുക്തഭടന്മാരെ മാത്രമേ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
കോട്ടയത്ത് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെയും അമ്മയെയും മന്ത്രി സന്ദർശിച്ചു. സന്ദർശിച്ച കാര്യം മന്ത്രി ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. അമ്മയെയും കുഞ്ഞിനെയും നാളെ ഡിസ്ചാർജ് ചെയ്യുമെന്നും മന്ത്രി സന്ദർശന ശേഷം മാധ്യമങ്ങളോട് വിശദീകരിച്ചു.
ന്യൂസ് ഡെസ്ക്
Next Story