- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി അച്ഛനും മകനും പിടിയിൽ
കോഴിക്കോട്: ഒരു ലക്ഷത്തിലധികം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി അച്ഛനും മകനും കസബ പൊലിസിന്റെ പിടിയിൽ. മാങ്കാവ് കൂളിത്തറ സ്വദേശികളായ കുഞ്ഞാദ് കോയ, നൗഫൽ എന്നിവരാണ് ആയിരത്തിലധികം പാക്കറ്റുകളുമായി പിടിയിലായത്. സ്ഥിരം കഞ്ചാവ് വിൽപ്പന നടത്തുന്നവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
കസബ സിഐക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ശേഖരം പിടികൂടിയത്. കടയിലും വീട്ടിലുമായാണ് ഇവ സൂക്ഷിച്ചിരുന്നത്. കുഞ്ഞാദ് കോയ നടത്തിയ ചായക്കടയിലാണ് ആദ്യം പരിശോധന നടത്തിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മകനിലേക്കുള്ള സൂചന ലഭിച്ചത്.
വീട്ടിൽ വിവിധ ഇടങ്ങളിൽ സൂക്ഷിച്ച നിലയിലായിരുന്നു പുകയില ഉൽപ്പന്നങ്ങൾ. ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ചായിരുന്നു വിൽപ്പന. പ്രദേശത്തെ റസിഡൻസ് അസോസിയേഷൻ ഭാരവാഹി കൂടിയാണ് പിതാവെന്നും എസ്‌ഐ എസ്.അഭിഷേക് പറഞ്ഞു.
പിടികൂടിയ പാക്കറ്റുകൾ കഴിഞ്ഞദിവസം രാത്രിയോടെ എത്തിച്ചതായാണ് വിവരം ലഭിച്ചത്. കടയിലും വീട്ടിലും നടത്തിയ പരിശോധനയിൽ, ഉപയോഗിച്ചശേഷം കളഞ്ഞ പുകയില ഉൽപ്പന്നങ്ങളുടെ ഒഴിഞ്ഞ കവറുകളും കണ്ടെത്തി.