- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടക് ജില്ലയിൽ ഞായറാഴ്ച വരെ കർഫ്യു
കുടക് ജില്ലയിൽ വെള്ളിയാഴ്ച രാത്രി 10 മണി മുതൽ ഞായറാഴ്ച പുലർച്ചെ 5 മണി വരെ കർഫ്യു പ്രഖ്യാപിച്ചു. ചരക്ക് വാഹനങ്ങൾ, എയർപോട്ട്, ആശുപത്രി ആവശ്യങ്ങൾക്ക് പോകുന്നവർക്ക് മാത്രമാണ് ഇളവുകൾ നൽകുന്നത്.
കർണാടകയിലേക്ക് പ്രവേശിക്കാൻ ആർടിപിസിആർ നിർബന്ധമാക്കികൊണ്ടുള്ള ഉത്തരവ് ഈ മാസം 19 വരെ നീട്ടുകയും ചെയ്തു. മതപരമായ ചടങ്ങുകൾക്കുൾപ്പെടെ കർണാടകയിൽ നിയന്ത്രണങ്ങളുണ്ട്.
അതേസമയം, കർണാടകയിൽ രാത്രി കാല കർഫ്യുവിന് പുറമെ വാരാന്ത്യ കർഫ്യുവും പ്രഖ്യാപിച്ച സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് വയനാട് ജില്ലാ കളക്ടർ അറിയിച്ചു.
Next Story