- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബ്രോ ഡാഡി' ട്രെയിലർ വൻ ഹിറ്റ്; മൂന്നു മില്യൺ കാഴ്ച്ചക്കാരുമായി ട്രെൻഡിങ്ങിൽ ഒന്നാമത്; മലയാളി കാണാൻ ആഗ്രഹിച്ച മോഹൻ ലാൽ എന്ന് കമന്റുകൾ
കൊച്ചി: ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. അച്ഛനും മകനുമായി ഇരുവരും തകർത്ത് അഭിനയിക്കുന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഡിസ്നി പ്ലസ് ഹോട്സ്റ്റാർ വഴി ജനുവരി 26 ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ മൂന്ന് മില്യൺ കാഴ്ചക്കാരുമായി ട്രെയിലർ മുന്നേറുകയാണെന്ന വിവരമാണ് പുറത്തുവരുന്നത്. കൂടാതെ യൂട്യൂബ് ട്രെൻഡിങ് ഒന്നാം സ്ഥാനത്താണ് ട്രെയിലർ ഉള്ളത്.
പൂർണ്ണമായും കോമഡിക്ക് പ്രാധാന്യം നൽകുന്ന ചിത്രമാവും ബ്രോഡാഡി എന്നാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്. മോഹൻലാലിന്റേയും പൃഥ്വിരാജിന്റേയും പ്രകടനം ഇതിനോടകം ആരാധകരും പ്രേക്ഷക സമൂഹവും ഏറ്റെടുത്തു കഴിഞ്ഞു. മലയാളികൾ കാണാൻ ആഗ്രഹിച്ച മോഹൻലാൽ എന്നാണ് പലരും ട്രെയിലറിനെ കുറിച്ച് പറയുന്നത്.
ദൃശ്യം 2വിനു ശേഷം മോഹൻലാലും മീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 'അന്നമ്മ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മീന അഭിനയിക്കുന്നത്. 'ബ്രോ ഡാഡി' എന്ന ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ഭാര്യയായും പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ അമ്മയായും ആണ് മീന അഭിനയിക്കുന്നത്.