ലക്‌നൗ: ഉത്തർപ്രദേശിലെ ബിജെപി എംഎൽഎയെപൊതുവേദിയിൽ കയറി തല്ലി കർഷകൻ. സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവെച്ച് കോൺഗ്രസും സമാജ്‌വാദി പാർട്ടിയുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉന്നാവ് സദാർ എംഎൽഎ പങ്കജ് ഗുപ്തയ്ക്കാണ് പൊതുവേദിയിൽ തല്ലു കിട്ടിയതെന്ന് വിഡിയോ പങ്കിട്ട് പ്രതിപക്ഷ പാർട്ടിക്കാർ ആരോപിച്ചു.

ജനക്കൂട്ടത്തെ നോക്കി വേദിയിലിരിക്കുകയായിരുന്നു എംഎൽഎ. ഈ സമയം വടിയും കുത്തി വേദിയിലേക്ക് കയറി വന്ന വയോധികൻ കൈവീശി തല്ലുകയായിരുന്നു. വിഡിയോയിൽ ഇത് വ്യക്തമാണ്. അടിയും കൊണ്ട് ഇരിക്കാനെ എംഎൽഎയ്ക്ക് കഴിഞ്ഞുള്ളു.

എംഎൽഎയെ കൈവീശിയടിച്ച ഈ വയോധികൻ ഒരു കർഷക നേതാവാണെന്ന് വിഡിയോ ട്വീറ്റ് ചെയ്ത് സമാജ്?വാദി പാർട്ടി പറയുന്നു. യോഗി സർക്കാരിന്റെ നിലപാടുകളോടുള്ള ജനത്തിന്റെ പ്രതികരണമാണിതെന്ന് പറഞ്ഞാണ് വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാക്കളും വിഡിയോ പങ്കുവച്ചിട്ടുണ്ട്.