കർണാടക: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ വസ്ത്രമഴിച്ചു പരിശോധിച്ച ഹെഡ്‌മിസ്ട്രസിനെ സസ്‌പെൻഡ് ചെയ്തു. ക്ലാസിൽ കൊണ്ടു വന്ന മൊബൈൽ ഫോൺ കണ്ടെത്താനെന്ന പേരിലാണ് ഹെഡ്‌മിസ്ട്രസ്‌കുട്ടിയുടെ വ്‌സ്ത്രമഴിച്ച് പരിശോധന നടത്തിയത്.

തുടർന്ന് ഇവർക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. ഹെഡ്‌മിസ്ട്രസിനെതിരെ പോക്‌സോ കേസ് ചുമത്തണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ രംഗത്തുവന്നതിനെ തുടർന്നാണു നടപടി. ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി വസ്ത്രമഴിക്കാൻ വിസമ്മതിച്ചപ്പോൾ സഹായത്തിന് ആൺകുട്ടികളെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.