സെസ്റ്റി യെല്ലോ മിനി കൂപ്പർ എസ് കൺവേർട്ടബിൾ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടൻ ജോജു ജോർജ്. കേരളത്തിലെ ആദ്യ വാഹനമാണ് ഇത്. ഭാര്യ ആബയുടെ പേരിലാണ് പുതിയ വാഹനം. കൊച്ചിയിലെ മിനി ഡീലർഷിപ്പിൽ നിന്നാണ് താരം കാർ സ്വന്തമാക്കിയത്.

മിനിയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് മിനി കൂപ്പർ എസ് കൺവേർട്ടബിൾ. ഏകദേശം 59 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില. 1998 സിസി എൻജിൻ കരുത്തേകുന്ന വാഹനത്തിന് 192 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.1 സെക്കൻഡ് മാത്രം മതി ഈ കരുത്തന്.

 
 
 
View this post on Instagram

A post shared by DQ car collection 369 (@dq_cars_369)

കഴിഞ്ഞ വർഷം ലാൻഡ് റോവർ ഡിഫൻഡറും ജോജു വാങ്ങിയിരുന്നു. കൂടാതെ ജീപ്പ് റാംഗ്ലർ, പോർഷെ തുടങ്ങിയ നിരവധി വാഹനങ്ങൾ ജോജു ഗാരീജിൽ എത്തിച്ചിട്ടുണ്ട്.