- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കോവിഡ് വ്യാപനത്തിനിടയിലും വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കണമെന്ന് ബൈഡൻ
വാഷിങ്ടൺ ഡിസി: അമേരിക്കയിൽ കോവിഡ് വ്യാപനം റിക്കാർഡ് തലത്തിലേക്കുയരുന്നതിനിടയിലും, ഓമിക്രോൺ ശക്തിപ്പെടുന്നതിനിടയിലും വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കണമെന്ന ആഹ്വാനവുമായി പ്രസിഡന്റ് ജോ ബൈഡൻ. പല സ്‌കൂൾ ഡിസ്ട്രിക്ടുകളും വെർച്വൽ പഠനത്തിലേക്ക് മാറുന്നതിനിടയിലാണ് പ്രസിഡന്റിന്റെ പുതിയ നിർദ്ദേശം.
ഫെഡറൽ റിലീഫ് ഫണ്ട് ഉപയോഗിച്ച് വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള നടപിടികൾ ലോക്കൻ ലീഡേഴ്സും, സ്‌കൂൾ അധികൃതരും അടിയന്തരമായി സ്വീകരിക്കണമെന്നു ഡിസംബർ നാലിനു ചൊവ്വാഴ്ച ബൈഡൻ നിർദേശിച്ചു.
ഓമിക്രോൺ മുൻ വേരിയന്റുകളെ അപേക്ഷിച്ച് ഗുരുതരമല്ലെന്നാണ് വിശ്വാസമെന്നും, നമ്മുടെ കുട്ടികൾ കൂടുതൽ സുരക്ഷിതരാകുക വിദ്യാലയങ്ങളിലാണെന്നും ബൈഡൻ വൈറ്റ് ഹൗസിൽ നടത്തിയ പ്രസ്താവനയിൽ പറയുന്നു. അതുകൊണ്ടാണ് സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയതെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
130 ബില്യൻ ഡോളറാണ് അമേരിക്കൻ റസ്‌ക്യൂ പ്ലാനിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് സുരക്ഷിതത്വം നൽകുന്നതിനു സംസ്ഥാനങ്ങൾക്കും, പ്രാദേശിക ഗവൺമെന്റുകൾക്കും വിതരണം ചെയ്തിരിക്കുന്നത്. 12-നും 15-നും ഇടയിലുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷന്റെ തീരുമാനം ഉടൻ നടപ്പിലാക്കുമെന്നും ബൈഡൻ ഉറപ്പുനൽകി.