സ്ട്രീറ്റ് ഫുഡ് ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പലതരം വെറൈറ്റി ഫുഡുകളും പിറവി എടുക്കുന്നത് ഇവിടെയാണ്. സ്ട്രീറ്റ്ഫുഡിൽ നടന്ന ഒരു പരീക്ഷണമാണ് ഇപ്പോൾ വെർച്വൽ ലോകത്ത് തംരംഗമായിരിക്കുന്നത്. മാഗിയിൽ നടത്തിയ ഒരു ചെറു പരീക്ഷണത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പങ്കുവയ്ക്കപ്പെടുന്നത്.

മാഗിയിൽ കൊക്കോക്കോള മിക്‌സ് ചെയ്ത് ഉണ്ടാക്കിയ വെറൈറ്റി നൂഡിൽസാണ് ചർച്ചയാകുന്നത്. ഗസ്സിയബാദിൽ നിന്നും പകർത്തിയതാണ് ഈ രുചിവൈഭവം. ഭൂക്കഡ് ദിൽ കേ (Bhukkad Dilli Ke) എന്ന ഇൻസ്റ്റഗ്രാം പേജിലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് കൊക്കോകോള മാഗി ചർച്ചയായത്. ഒരു പാനിൽ ആദ്യം അൽപം എണ്ണയൊഴിച്ച് പച്ചക്കറികൾ ചേർത്തതിനു ശേഷം ഉപ്പും മസാലയകളും വിതറി ഒരു ചെറിയകുപ്പി കൊക്കക്കോള ഒഴിച്ച് അതിലേക്ക് മാഗിയും മസാലയും ചേർത്ത് പാൻ അടച്ചുവച്ച് വേവിക്കുന്ന ദൃശ്യമാണ് വിഡിയോയിലുള്ളത്. രണ്ടുലക്ഷത്തിലധികം പ്രാവശ്യമാണ് ആളുകൾ ഈ വിഡിയോ കണ്ടത്.

 
 
 
View this post on Instagram

A post shared by Hanshul Anand (@bhukkad_dilli_ke)

സമ്മിശ്ര പ്രതികരണങ്ങളാണ് വിഡിയോ കണ്ട ആളുകൾ നടത്തുന്നതെങ്കിലും കൊക്കക്കോള ചൂടാക്കുന്നത് അത് വിഷലിപ്തമാക്കുമെന്ന അഭിപ്രായമാണ് വിഡിയോ കണ്ട ഭൂരിപക്ഷം ആളുകളും പങ്കുവയ്ക്കുന്നത്. പരീക്ഷണങ്ങൾ നല്ലതാണെങ്കിലും കോംബിനേഷൻ കൊണ്ടു വിഷമയമാകുന്ന ആഹാരങ്ങളുണ്ടാക്കുകയോ അതിന്റെ വിഡിയോ ഇങ്ങനെ പങ്കുവയ്ക്കുകയോ ചെയ്യുന്നത് ശരിയല്ലെന്ന് പറയുന്നവരും കുറവല്ല.