- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാൻസ് സ്‌കൂളുകളിൽ നടപ്പിലാക്കിയ കോവിഡ് നിയമങ്ങൾക്കെതിരെ ടീച്ചേഴ്‌സ് യൂണിയൻ പ്രതിഷേധനത്തിന്; ജീവനക്കാരുടെ രണ്ട് യൂണിയനുകൾ 13 ന് സമരത്തിന്
ഫ്രാൻസ് സ്‌കൂളുകളിൽ നടപ്പിലാക്കിയ കോവിഡ് നിയമങ്ങൾക്കെതിരെ ടീച്ചേഴ്‌സ് യൂണിയൻ പ്രതിഷേധനത്തിനൊരുങ്ങുകയാണ്.പുതിയ സ്‌കൂൾ ടേമിന് അഞ്ച് ദിവസം പിന്നിടുമ്പോൾ, ആണ് പ്രധാനമായും പ്രൈമറി സ്‌കൂൾ അദ്ധ്യാപകരെ പ്രതിനിധീകരിക്കുന്ന SNUipp-FSU യൂണിയനും കോളേജുകളിലെയും ലൈസികളിലെയും ജീവനക്കാരെ പ്രതിനിധീകരിക്കുന്ന SE-Unsa-യും ജനുവരി 13 വ്യാഴാഴ്ച പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
കോവിഡ് -19 പാൻഡെമിക് സമയത്ത് ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ആരോഗ്യം സംബന്ധിച്ച 'പൊരുത്തമില്ലാത്ത നടപടികളിൽ' പ്രതിഷേധിച്ചാണ് പ്രതിഷേധമെന്ന് യൂണിയൻ അറിയിച്ചു.പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളും 12 വയസ്സിന് മുകളിലുള്ള വാക്സിനേഷൻ എടുത്ത വിദ്യാർത്ഥികളും അവരുടെ ക്ലാസിൽ ഒരു പോസിറ്റീവ് കോവിഡ് -19 കേസ് രേഖപ്പെടുത്തിയാൽ ആന്റിജൻ അല്ലെങ്കിൽ PCR ടെസ്റ്റ് നടത്തേണ്ടതുണ്ടെന്നാണ് പുതിയ നിയമം.കൂടാതെ രണ്ടാം ദിവസവും നാലാം ദിവസവും സ്വയം നിയന്ത്രിത പരിശോധനകൾ നടത്തണം.
ഓരോ പുതിയ കേസിനും ഈ പ്രക്രിയ ആവശ്യമായിരിര്രിംപുതിയ നിയമങ്ങൾ പ്രകാരം, മൂന്ന് ടെസ്റ്റ് സൈക്കിളിൽ കൂടുതൽ കേസുകൾ കണ്ടെത്തിയാൽ അധിക പരിശോധന ആവശ്യമില്ല.12 വയസ്സിന് മുകളിലുള്ള കുത്തിവയ്പ് എടുക്കാത്ത കുട്ടികൾ അവരുടെ ക്ലാസിൽ ഒരു കോവിഡ് കേസ് കണ്ടെത്തിയാൽ ഏഴ് ദിവസത്തേക്ക് സ്വയം ക്വാറന്റെയ്ൻ ചെയ്യണം.
ഈ നടപടികൾക്കെതിരെയാണ് യൂണിയനുകൾ ശബ്ദമുയർത്തിയിരിക്കുന്നത്.
ഇന്നലെ ആരോഗ്യ യോഗത്തിൽ സ്‌കൂളുകൾ സംരക്ഷിക്കണമെന്ന് തൊഴിലാളി യൂണിയനുകൾ ഉന്നയിച്ച ആവശ്യങ്ങളോട് മന്ത്രി വീണ്ടും പ്രതികരിക്കാതിരുന്നതും സമരത്തിന് കാരണമാണ്.