- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
അപ്രതീക്ഷിതമായി എത്തിയ കനത്ത മഴയിലും വെള്ളുപ്പൊക്കത്തിലും വലഞ്ഞ് ക്വീൻസ്ലാന്റ് നിവാസികൾ; വെള്ളപ്പൊക്കത്തിൽ കാണാതായത് പതിനഞ്ചോളം പേരെ; ഒരു മരണം; ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
ബ്രിസ്ബൻ: ക്വീൻസ്ലാന്റിന്റെ ചില ഭാഗങ്ങളിൽ അപ്രതീക്ഷിതമായി എത്തിയ കനത്ത മഴയിലും വെള്ളുപ്പൊക്കത്തിലും ദുരിതംവിതച്ചിരിക്കുകയാണ്. പല ഭാഗങ്ങളിലും വലിയ വെള്ളപ്പൊക്ക ഭീഷണി ഉയർത്തിയിട്ടുണ്ട്.അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒരു മരണം റിപ്പോർട്ട് ചെയ്തു. പതിനഞ്ചോളം പേരെ കാണാതായി.
വെള്ളിയാഴ്ച രാവിലെ തീരം കടന്ന സേത്ത് ചുഴലിക്കാറ്റാണ് സംസ്ഥാനത്ത് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമായത്. വൈഡ് ബേ, ബർനെറ്റ്, ഫ്രേസർ കോസ്റ്റ്, ജിംപി എന്നീ മേഖലകളാണ് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങിയത്. പലയിടങ്ങളിലും വൈദ്യുതിയും നിലച്ചതിനാൽ ജനജീവിതം ദുഃസഹമായി.
വൈഡ് ബേ മേഖലയിലെ കനിഗനിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് കാർ മുങ്ങി ഒരാൾ മരിച്ചത്.രാത്രി ഏഴരയോടെ ചെറി ട്രീ റോഡിൽനിന്ന് കാർ ഒഴുകിപ്പോകുകയായിരുന്നു. സൺഷൈൻ കോസ്റ്റിൽനിന്നുള്ള 22 വയസുകാരനെയാണ് കാറിൽ മരിച്ച നിലയിൽ ശനിയാഴ്ച രാവിലെ കണ്ടെത്തിയത്.
വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 11 വാഹനങ്ങളിൽനിന്നു 23 പേരെ രക്ഷപ്പെടുത്താൻ പൊലീസിന്റെ സഹായം തേടിയിരുന്നു. ഇവരിൽ എട്ട് പേരെ രക്ഷപ്പെടുത്തി. എന്നാൽ ബാക്കിയുള്ള 15 പേരെ കണ്ടെത്താനായിട്ടില്ല. കനത്ത മഴ മൂലം രക്ഷാപ്രവർത്തകർക്ക് പല പ്രദേശങ്ങളിലും എത്തിച്ചേരാനും കഴിഞ്ഞിട്ടില്ല. സ്റ്റേറ്റ് എമർജൻസി സർവീസ് ഉദ്യോഗസ്ഥർക്ക് സഹായത്തിനായി ആകെ 700-ലധികം കോളുകൾ ലഭിച്ചു.
ഇന്നും നാളെയും കനത്ത മഴ തുടരുന്നതിനാൽ മേരി നദിയിൽ ജലനിരപ്പ് ഒൻപതു മീറ്ററോളം ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് സമീപവാസികളായ മേരിബറോ നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
കനിഗൻ മൗണ്ടിൽ 24 മണിക്കൂറിനുള്ളിൽ 650 മില്ലിമീറ്റർ വരെ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു.മറ്റിടങ്ങളിൽ 200 മുതൽ 300 മില്ലിമീറ്റർ വരെ മഴ രേഖപ്പെടുത്തി. നദിയിലെ ജലനിരപ്പ് 16.75 മീറ്ററിലെത്തി
.മേരിബറോ, ടിയാരോ, മിവ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വിക്ടോറിയ സംസ്ഥാനത്തും വെള്ളിയാഴ്ച വീശിയ കൊടുങ്കാറ്റിൽ മഴയും വെള്ളപ്പൊക്കവുമുണ്ടായി. വൈദ്യുതി മഞ്ഞുകട്ടകളുടെ വീഴ്‌ച്ചയും റിപ്പോർട്ട് ചെയ്തു.