- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ഇ സ്‌കൂട്ടറുകൾ നിരത്തിലിറക്കാൻ തിയറി പരീക്ഷ പാസാകണമെന്ന് നിർബന്ധം;നിയമം പ്രാബല്യത്തിലായി ഒരാഴ്ച്ചക്കുള്ളിൽ പിടിയിലായത് ഇരുപതിലധികം പേർ; സിംഗപ്പൂരിൽ പരിശോധന ഊർജ്ജിതമാക്കി
ഈ വർഷം ജനുവരി ഒന്ന് മുതൽ ഇ-ബൈക്ക് അഥവാ ഇലക്ട്രിക് സ്‌കൂട്ടറുകൾ നിരത്തിലിറക്കാൻ വിജ്ഞാന പരീക്ഷ പാസാകണമെന്ന നിയമം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്.കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പദ്ധതി നടപ്പിലാക്കി ഒരാഴ്‌ച്ച പിന്നിട്ടപ്പോൾ നിയമലംഘിച്ച ഇരുപതിധികം പേർ പിടിയിലായതായി അധികൃതർ അറിയിച്ചു.
പരീക്ഷാ സർട്ടിഫിക്കറ്റ് ഇല്ലാതെ 26 പേരെ ആക്റ്റീവ് മൊബിലിറ്റി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പിടികൂടിയതായി ലാൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി (എൽടിഎ) അറിയിച്ചു.ചിലർ നിയമവിരുദ്ധമായ പാതകളിലൂടെ വാഹനമോടിച്ചതിനും പിടിക്കപ്പെട്ടിട്ടുണ്ട്.
തിയറി പരീക്ഷയിൽ വിജയിക്കാതെ പൊതുനിരത്തുകളിൽ ഇ-സ്‌കൂട്ടറോ ഇ-ബൈക്കുകളോ ഓടിക്കുന്നത് പിടിക്കപ്പെടുന്ന ആളുകൾക്ക് 2,000 ഡോളർ പിഴയും കൂടാതെആറ് മാസം വരെ പിഴ ചുമത്തുന്നതുമാണ്.
40 മിനിറ്റിനുള്ളിൽ പൂർത്തിയാക്കേണ്ട 40 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് ഇ-ബൈക്ക് ടെസ്റ്റിൽ ഉള്ളത്, അതേസമയം ഇ-സ്‌കൂട്ടർ ടെസ്റ്റിൽ 30 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ട്, അവ പൂർത്തിയാക്കാൻ 30 മിനിറ്റാണ്.പരീക്ഷ എഴുതുന്നവർ വിജയിക്കാൻ കുറഞ്ഞത് 80 ശതമാനം സ്‌കോർ ചെയ്യണം, അതിനുശേഷം അവർക്ക് കാലഹരണപ്പെടാത്ത ഒരു ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കും.