- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് ക്വാറന്റൈൻ ഏർപ്പടുത്താനുള്ള തീരുമാനം പിൻവലിക്കുക - വെൽഫയർ കേരള കുവൈത്ത്
കുവൈത്ത് സിറ്റി : വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴു ദിവസം നിർബന്ധിത ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് വെൽഫെയർ കേരള കുവൈത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സാമൂഹിക അകലം പാലിക്കാതെ നടക്കുന്ന സമ്മേളനങ്ങളും ആഘോഷങ്ങളും കേരളത്തിൽ അരങ്ങേറുമ്പോൾ പ്രവാസികൾക്ക് മേൽ മാത്രം പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ യുക്തി എന്താണ്.അതുകൊണ്ട് തന്നെ വിദേശത്ത് നിന്ന് വരുന്നവർക്ക് ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമാക്കുമെന്ന ആരോഗ്യ മന്ത്രിയുടെ അറിയിപ്പ് പ്രവാസികളെ വീണ്ടും പ്രതിസന്ധിയിലാക്കുകയാണ്.
വിദേശങ്ങളിൽ നിന്ന് വരുന്നവരിൽ ഭൂരിഭാഗം യാത്രക്കാരും രണ്ട് ഡോസ് വാക്‌സിനുകളും കൂടെ ബൂസ്റ്റർ ഡോസും സ്വീകരിച്ചവരാണ്. മാത്രമല്ല ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയതിനു ശേഷമാണ് അവർ യാത്ര ചെയ്യുന്നത്.
കേരളത്തിലെ എയർ പോര്ട്ടുകളിൽ നടത്തുന്ന ടെസ്റ്റിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന മുറക്ക് പ്രവാസികൾക്ക് പുറത്തിറങ്ങാൻ അവസരമുണ്ടാകണം . ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് പല പ്രവാസികളും ഉറ്റവരെ കാണാൻ നാട്ടിലേക്ക് മടങ്ങുന്നത് . കുറഞ്ഞ ദിവസത്തിനു മാത്രം നാട്ടിൽ വരുന്ന പ്രവാസികളെ അശാത്രീയമായ ക്വാരന്റൈൻ തടവിലിരുത്തുന്നത് ദ്രോഹമാണ്.
കോവിഡ് തുടങ്ങിയ കാലം മുതൽ ഏറെ പ്രയാസങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രവാസികളെ ഇനിയും മാനസിക സംഘർഷത്തിലാക്കുന്ന ഇത്തരം തീരുമാനങ്ങൾക്കെതിരെ ശക്തമായ പ്രവാസി പ്രതിഷേധം ഉയർന്നു വരണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.