- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പി എം എഫ് ഗ്ലോബൽ ഫെസ്റ്റ് 29 ശനിയാഴ്ച
ഡാളസ്:പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടനയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ്, പുതുവർഷത്തിന്റെഭാഗമായി 2022 ജനുവരി 29 ശനിയാഴ്ച വൈകീട്ട് ഇന്ത്യൻ സമയം 8 മണിക്ക് ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള പ്രവാസികൾക്കായി *പി എം എഫ് ഗ്ലോബൽ ഫെസ്റ്റ്2021* വാർഷിക ആഘോഷ പരിപാടികൾ സംഘടിപികുന്നു.
ഗ്ലോബൽ ഫെസ്റ്റിൽ ഡോക്യൂമെന്ററിയും, സംഗീതവും, നൃത്തവും, സർഗവേദി 2021 നോട് അനുബന്ധിച്ചു പി എംഎഫ് സ്‌നേഹ പൂർവം ബാപുജി എന്ന സ്‌കൂൾ വിദ്യാർത്ഥികളുടെ പ്രസംഗ, പ്രബന്ധ മത്സര വിജയികളെപ്രഖ്യാപിക്കുകയും ചെയ്യുന്നതാണ് എന്ന് പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം ഗ്ലോബൽ ജനറൽസെക്രട്ടറി വര്ഗീസ് ജോൺ, ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട് , ഗ്ലോബൽ കോഓർഡിനേറ്റർ ജോസ്മാത്യു പനച്ചിക്കൽ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം ഗ്ലോബൽ ഡയറക്ടർ ജോർജ് പടികകുടി, ഗ്ലോബൽവൈസ് പ്രസിഡണ്ട് സാജൻ പട്ടേരി, ഇന്ത്യൻ കോഓർഡിനേറ്റർ അഡ്വക്കറ്റ്. പ്രേമ മേനോൻ, അമേരിക്കൽകോഓർഡിനേറ്റർ ഷാജി രാമപുരം എന്നിവർ അറിയിച്ചു.
ഓൺലൈൻ ലൈവ് ആയി നടത്തുന്ന പ്രസ്തുത പരിപാടിയിൽ മന്ത്രിമാരും, മറ്റു വിശിഷ്ട വ്യക്തികളും, പി എംഗ്ലോബൽ നേതാക്കളും പങ്കെടുക്കുന്നു, ഏവരുടെയും സഹകരണവും മഹനീയ സാന്നിധ്യവും പ്രതീക്ഷിക്കുന്നു. എം പീ സലീം ചെയർമാൻ,വർഗീസ് ജോൺ ജനറൽ കൺവീനർ എന്നിവരുടെ നേത്ര്വത്തിൽവിപുലമായ ഒരു കമ്മിറ്റി പി എം എഫ് ഗ്ലോബൽ ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു