- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാരാഷ്ട്രയിൽ കുത്തനെ ഉയർന്ന് കോവിഡ് കേസുകൾ; പ്രതിദിന രോഗബാധ 41,000 കടന്നു; മുംബൈയിൽ മാത്രം 20,000ത്തിന് മുകളിൽ
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ വീണ്ടും കുത്തനെ ഉയരുന്നതിൽ ആശങ്ക. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,434 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. മഹാ നഗരമായി മുംബൈയിൽ മാത്രം ഇരുപതിനായിരത്തിന് മുകളിൽ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
9,671 പേർക്കാണ് മഹാരാഷ്ട്രയിൽ ഇന്ന് രോഗ മുക്തി. 13 പേർ മരിച്ചു. നിലവിൽ 1,73,238 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 1,41,627. സംസ്ഥാനത്തെ ആകെ ഓമിക്രോൺ കേസുകൾ 1009. മുംബൈയിൽ 20,318 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേർ മരിച്ചു. നിലവിൽ മുംബൈയിൽ 1,06,037 പേരാണ് ചികിത്സയിലുള്ളത്.
ഡൽഹി, പശ്ചിമ ബംഗാൾ, കർണാടക സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയരുകയാണ്. ഇന്ന് 20,181 പേർക്കാണ് തലസ്ഥാന നഗരത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ 11,869 പേർക്കാണ് ഇന്ന് രോഗ മുക്തി. ഏഴ് പേർ മരിച്ചു. ആക്ടീവ് കേസുകൾ 48,178 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.6 ശതമാനം. ആകെ മരണം 25,143.
പശ്ചിമ ബംഗാളിലും കേസുകൾ പിടിവിട്ട് ഉയരുകയാണ്. ഇന്ന് 18,802 പേർക്കാണ് കോവിഡ് കണ്ടെത്തിയത്. 8,112 പേർക്കാണ് രോഗ മുക്തി. 19 പേർ മരിച്ചു. നിലവിൽ 62,055 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 19,883. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.6 ശതമാനം.
കർണാടകയിൽ 8906 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 508 പേർക്കാണ് രോഗ മുക്തി. നാല് മരണം. ടെസ്റ്റ് പോസിറ്റിവിറ്റി 5.42 ശതമാനം. ആകെ രോഗ മുക്തർ 29,63,056. ആകെ മരണം 38,366.
ന്യൂസ് ഡെസ്ക്