- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പല്ല് പറിക്കാൻ വന്നാൽ എല്ലിന്റെ എണ്ണം കൂടും ജയരാജാ..'; എം.വി ജയരാജന്റെ വിരട്ടലിന് അതേ നാണയത്തിൽ തിരിച്ചടിച്ച് കണ്ണൂർ യൂത്ത് കോൺഗ്രസ്
കണ്ണൂർ: കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സർക്കാർ നീക്കത്തിൽ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെ കോൺഗ്രസ് സിപിഎം വാക്‌പോര് മുറുകുന്നു. കെ റെയിൽ വിരുദ്ധ സമരസമിതിക്കൊപ്പം ശക്തമായ പോരാട്ടത്തിലാണ് കോൺഗ്രസ്.
അതേ സമയം കേസുകളെടുത്തും പ്രസ്താവനകൾ നടത്തിയും കോൺഗ്രസിനെ ചെറുക്കാനാണ് സിപിഎം നേതാക്കളുടെ ശ്രമം. കെറെയിൽ കുറ്റികൾ പിഴുതെറിയുമെന്ന് പറഞ്ഞ കെ.സുധാകരനെതിരെ കഴിഞ്ഞദിവസം എം.വി ജയരാജൻ രംഗത്തുവന്നിരുന്നു. 'കല്ല് പറിക്കും മുൻപു സ്വന്തം പല്ല് സൂക്ഷിക്കുക' എന്നായിരുന്നു താക്കീത്. ഇതിന് യൂത്ത് കോൺഗ്രസാണ് മറുപടിയുമായി എത്തിയത്.
'പല്ല് പറിക്കാൻ വന്നാൽ എല്ലിന്റെ എണ്ണം കൂടും ജയരാജാ..' എന്നാണ് അതേ നാണയത്തിലുള്ള യൂത്ത് കോൺഗ്രസിന്റെ മറുപടി. 'കെപിസിസി പ്രസിഡന്റ് കെ റെയിൽ കല്ല് പിഴുതെറിയാൻ പറഞ്ഞാൽ അത് എറിഞ്ഞിരിക്കും. കെ റെയിലിനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട യൂത്ത് കോൺഗ്രസുകാർക്കെതിരെ കേസെടുക്കുന്നു. പിണറായിയെ വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് മുദ്രാവാക്യം വിളിക്കുന്നവർക്കെതിരെ കേസില്ലേ'യെന്നും യൂത്ത് കോൺഗ്രസ് കണ്ണൂർ നേതൃത്വം ചോദിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ