- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇഡി ജോയിന്റ് ഡയറക്ടറായ രാജേശ്വർ സിങ് ജോലി രാജിവെച്ചു; യുപിയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും
ലക്‌നൗ: ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് (ഇഡി) ജോയിന്റ് ഡയറക്ടർ രാജേശ്വർ സിങ് ജോലി രാജിവച്ചു. ഇദ്ദേഹം ബിജെപിക്ക് വേണ്ടി സാഹിയാബാദ് മണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കും. രാജേശ്വർ സിങ് ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ജോലി രാജി വച്ചതോടെയാണ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നത്.
മികച്ച കുറ്റാന്വേഷകനായി പേരുകേട്ട രാജേശ്വർ സിങ് രാജ്യത്തെ പ്രശസ്തമായ നിരവധി അഴിമതി കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായിരുന്നു. എയർസെൽ-മാക്സിസ് കേസ്, 2ജി സ്പെക്ട്രം കേസ്, കൽക്കരി അഴിമതി, കോമൺവെൽത്ത് ഗെയിംസ് അഴിമതി കേസ്, അഗസ്ത വെസ്റ്റാലാൻഡ് അഴിമതി കേസ്- എന്നീ പ്രമാദമായ കേസ് അന്വേഷണത്തിന്റെ ഭാഗമായിരുന്നു രാജേശ്വർ സിങ്.
Next Story




