- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് മുഹമ്മദലി..., ഇന്ന് കെ റെയിൽ; കെ-റെയിൽ വന്നാൽ കേരളത്തിന്റെ ആകാശം മുഴുവൻ വിമാനങ്ങൾ കൊണ്ട് നിറയും'; വീണ്ടും 'നാക്കുപിഴ' യുമായി മുൻ കായിക മന്ത്രി ഇ.പി ജയരാജൻ
കണ്ണൂർ: മാധ്യമങ്ങൾക്ക് മുന്നിൽ വീണ്ടും 'നാക്കുപിഴ' യുമായി മുന്മന്ത്രി ഇ.പി ജയരാജൻ. കെ-റെയിൽ ഉടൻ വരുമെന്നും, കുറച്ച് നാൾ കഴിയുമ്പോൾ കേരളത്തിന്റെ ആകാശം മുഴുവൻ വിമാനങ്ങളായിരിക്കുമെന്നാണ് ജയരാജൻ പറഞ്ഞത്. കെ-റെയിൽ വിഷയത്തിൽ കണ്ണൂരിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് മുന്മന്ത്രിയിൽ നിന്നും വീണ്ടും മണ്ടത്തരം പുറത്തുവന്നത്.
ഇതിനു മുൻപ് ബോക്സിങ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തിൽ അനുശോചിച്ച ജയരാജന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അദ്ദേഹം കായിക മന്ത്രിയായിരിക്കേ മുഹമ്മദലി മരിച്ചതിൽ അനുശോചനം രേഖപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോഴാണ് ജയരാജൻ മണ്ടത്തരങ്ങൾ വിളമ്പിയത്.
'മുഹമ്മദലി അമേരിക്കയിൽ മരിച്ച വിവരം ഞാൻ ഇപ്പോഴാണ് അറിഞ്ഞത്. കേരളത്തിന്റെ കായിക രംഗത്തെ ലോകരാഷ്ട്രങ്ങളുടെ നിലവാരത്തിലേയ്ക്ക് ഉയർത്തിയ താരമാണ് അദ്ദേഹം. സ്വർണ മെഡൽ നേടി കേരളത്തിന്റെ പ്രശസ്തി അദ്ദേഹം വാനോളമുയർത്തി. മുഹമ്മദലിയുടെ മരണത്തിൽ കേരളത്തിന്റെ ദുഃഖം ഞാൻ അറിയിക്കുന്നു' എന്നാണ് ജയരാജൻ അന്ന് പറഞ്ഞത്. നിമിഷങ്ങൾക്കകം തന്നെ മുന്മന്ത്രിയുടെ ഈ മണ്ടത്തരം നിറഞ്ഞ അനുശോചനം സമൂഹമാധ്യമങ്ങളിൽ തരംഗമായി.
കെ-റെയിൽ കേരളത്തിന്റെ സമഗ്ര വികസനത്തിനുള്ളതാണ്. പദ്ധതിയെ എതിർക്കുന്നവർ ഏതോ കാലത്തെ ചിന്താഗതികളാണ് വെച്ചുപുലർത്തുന്നത്. ഇത് ആധുനിക കാലഘട്ടമാണ്. ലോകം വളരുന്നതനുസരിച്ച് ചിന്തയും വളരണം. 100 പഴക്കമുള്ള ചിന്തയും ബുദ്ധിയുമാണ് കോൺഗ്രസിനുള്ളത്. ഇതുമായി നടന്നാൽ ഇനിയും തോൽവി തന്നെയായിരിക്കും ഫലം എന്നും ജയരാജൻ പറഞ്ഞു. വിവരദോഷികളും, ദീർഘവീക്ഷണമില്ലാത്തവരും രാഷ്ട്രീയ നേതൃത്വത്തിലേയ്ക്ക് എത്തിയാൽ പല വിഡ്ഢിത്തരങ്ങളുമുണ്ടാകും എന്ന് കോൺഗ്രസിനെ വിമർശിച്ചുകൊണ്ട് അദ്ദേഹം തുറന്നടിച്ചത്.
മറുനാടന് മലയാളി ബ്യൂറോ