പാലക്കാട്: കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി ഒമ്പതു വയസ്സുകാരി ദാരുണമായി മരിച്ചു. ഒറ്റപ്പാലം വരോട്ട് ചുനങ്ങാട് വാണിവിലാസി മഠത്തിൽ പള്ളിയാലിൽ രാജേഷിന്റെ മകൾ ശിഖയാണ് മരിച്ചത്. വീടിനുള്ളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷാൾ കുരുങ്ങിയാണ് അപകടമുണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു.

ഉടൻ തന്നെ ശിഖയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒറ്റപ്പാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.