- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിറ്റെക്‌സ് കമ്പനി തൊഴിൽ നിയമങ്ങൾ ലംഘിച്ചു; അനാവശ്യ റെയ്ഡുകളെന്ന് പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാത്തതെന്തെന്ന് മന്ത്രി വി ശിവൻകുട്ടി
കൊച്ചി: കിഴക്കമ്പലത്തെ കിറ്റെക്‌സ് കമ്പനി തൊഴിൽ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് തൊഴിൽമന്ത്രി വി.ശിവൻ കുട്ടി. അന്വേഷണത്തിൽ ഇക്കാര്യം കണ്ടെത്തുകയും നോട്ടിസ് നൽകുകയും ചെയ്തു. അനാവശ്യ റെയ്ഡുകൾ നടത്തി സർക്കാർ ബുദ്ധിമുട്ടിക്കുകയാണെന്ന് സാബു.എം.ജേക്കബിന് പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാത്തതെന്തെന്നും മന്ത്രി ചോദിച്ചു.
ലേബർ കമ്മിഷൻ നേരിട്ടാണ് അന്വേഷണം നടത്തിയത്. തൊഴിലാളി നിയമങ്ങൾ ലംഘിച്ചുള്ള പല നടപടികളും അവിടെ നടക്കുന്നുണ്ട്. തൊഴിൽവകുപ്പ് അനാവശ്യമായി ഇടപെട്ടിട്ടുണ്ടെങ്കിൽ, ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതിനു പകരം കിറ്റെക്‌സ് എംഡിക്ക് കോടതിയിൽ പോകാമായിരുന്നല്ലോ എന്നും മന്ത്രി വി.ശിവൻകുട്ടി ചോദിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story