കണ്ണൂർ: കണ്ണൂർ കൊട്ടിയൂരിൽ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താഴെ മന്ദംഞ്ചേരി പിണിയ കോളനിയിലെ ബാബു(35)വിനെയാണ് രാവിലെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കേളകം പൊലീസെത്തി ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരിച്ച ബാബുവിന് രണ്ട് മക്കളുണ്ട്. വീട്ടിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്.