- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി ശോഭനയ്ക്ക് ഓമിക്രോൺ സ്ഥിരീകരിച്ചു; എല്ലാവരും വാക്സിനെടുക്കണമെന്ന് താരം
ചെന്നൈ: നടിയും നർത്തകിയുമായ ശോഭനയ്ക്ക് കോവിഡിന്റെ പുതിയ വകഭേദമായ ഓമിക്രോൺ സ്ഥിരീകരിച്ചു. സാമൂഹ്യ മാധ്യമളിലൂടെ ശോഭന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വളരെയധികം ശ്രദ്ധിച്ചിട്ടും ഓമിക്രോൺ ബാധിച്ചുവെന്നും സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ലക്ഷണമെന്നും ശോഭന ഫേസ്‌ബുക്കിൽ കുറിച്ചു. ആദ്യദിവസം മാത്രമാണ് ലക്ഷണമെന്നും പിന്നീട് കുറഞ്ഞുവെന്നും നടി വ്യക്തമാക്കി.
രണ്ടുഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ടെന്നും ഇത് രോഗം ഗുരുതരമാകുന്നത് തടയുമെന്നും പറഞ്ഞ താരം എല്ലാവരും കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കണമെന്നും നിർദേശിച്ചു.
ഓമിക്രോൺ വകഭേദം കോവിഡ് മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന പറഞ്ഞു.
ശോഭനയുടെ വാക്കുകൾ
ലോകം മാന്ത്രികമായി ഉറങ്ങുമ്പോൾ ! മുൻകരുതലുകൾ എടുത്തിട്ടും എനിക്ക് ഓമിക്രോൺ ബാധിച്ചു. സന്ധി വേദന, വിറയൽ, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു ലക്ഷണങ്ങൾ, അതിനെ തുടർന്ന് ചെറിയ തൊണ്ടവേദനയും. അത് ആദ്യ ദിവസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് വാക്‌സിനുകളും എടുത്തതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് രോഗത്തെ 85 ശതമാനം പുരോഗതിയിൽ നിന്ന് തടയുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ വാക്‌സിൻ സ്വീകരിച്ചില്ലെങ്കിൽ എത്രയും വേ?ഗം എടുക്കാൻ ഞാൻ അഭ്യർത്ഥിക്കുകയാണ്. ഈ വകഭേദം മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ന്യൂസ് ഡെസ്ക്