- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുജറാത്ത് തീരത്ത് പാക്കിസ്ഥാൻ ബോട്ട്; പത്ത് പേർ പിടിയിൽ
അഹമ്മദാബാദ്: ഗുജറാത്ത് തീരത്തോടു ചേർന്ന് അറബിക്കടലിൽ പാക്കിസ്ഥാന് ബോട്ട് പിടിയിൽ. പത്ത് ജീവനക്കാരുമായി സഞ്ചരിക്കുകയായിരുന്ന പാക്കിസ്ഥാൻ ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയാണ് യാസീൻ എന്നു പേരുള്ള ബോട്ട് പിടിയിലായത്. 2000 കിലോഗ്രാം മീൻ ബോട്ടിലുണ്ടായിരുന്നു. പാക്കിസ്ഥാനിലെ കേതി ബന്ദറിൽ രജിസ്റ്റർ ചെയ്ത ബോട്ടാണിത്. പോർബന്തർ തീരത്ത് ബോട്ട് എത്തിച്ചശേഷം ജീവനക്കാരെ ചോദ്യം ചെയ്തു.
തീരരക്ഷാസേനയുടെ കപ്പലായ അങ്കിതിൽ രാത്രി കടലിൽ നടത്തിയ പതിവു റോന്തുചുറ്റലിനിടെയാണ് ബോട്ട് ശ്രദ്ധയിൽ പെട്ടത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 12 പേരുള്ള പാക്ക് ബോട്ട് പിടിയിലായിരുന്നു. ഡിസംബറിൽ 400 കോടി രൂപയുടെ 77 കിലോ ലഹരിയുമായി വന്ന പാക്ക് ബോട്ടും 6 ജോലിക്കാരും പിടിയിലായി.
Next Story