- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുതൽ ഡോസായി നൽകുന്നത് അതേ വാക്‌സിൻ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കോവിഡിനെ പ്രതിരോധിക്കാൻ കരുതൽ ഡോസായി നൽകുന്നത് അതേ വാക്‌സിൻ തന്നെയായിരിക്കും. സർക്കാർ വാക്‌സീൻ കേന്ദ്രങ്ങളിൽ സൗജന്യമായാണ് വാക്‌സിൻ നൽകുക. 18നു മുകളിൽ പ്രായമുള്ളവരുടെ കേന്ദ്രങ്ങളിലാണു ലഭിക്കുക. ഇതിനു നീല ബോർഡ് ആയിരിക്കും.
സ്വകാര്യ ആശുപത്രികളിൽ പണം നൽകിയും കുത്തിവയ്‌പെടുക്കാം. സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്ക് അതത് ആശുപത്രികളിൽ തന്നെ ലഭ്യമാക്കും. ഇതിനു പണം ഈടാക്കുന്നതു സംബന്ധിച്ച അതത് ആശുപത്രികൾക്കു തീരുമാനമെടുക്കാം.
പുതുതായി രജിസ്റ്റർ ചെയ്യേണ്ടതില്ല. കോവിൻ പോർട്ടലിൽ നേരത്തേ രജിസ്റ്റർ ചെയ്ത അക്കൗണ്ടിൽ മൂന്നാം ഡോസിനുള്ള അപ്പോയ്ന്റ്‌മെന്റ് എടുക്കണം. വാക്‌സീൻ കേന്ദ്രത്തിൽ നേരിട്ടെത്തിയും വാക്‌സീനെടുക്കാം. ഓൺലൈൻ വഴി ബുക്ക് ചെയ്യാം.
കേരളത്തിൽ 50 ലക്ഷത്തോളം പേർ കരുതൽ ഡോസിന് അർഹരായിരിക്കുമെന്നാണു നിഗമനം. 5.55 ലക്ഷം ആരോഗ്യ പ്രവർത്തകരും 5.71 ലക്ഷം കോവിഡ് മുന്നണിപ്പോരാളികളുമുണ്ട്. ആകെ 11.26 ലക്ഷം പേർ. 60 വയസ്സിനു മുകളിലുള്ള 58.53 ലക്ഷം പേരാണുള്ളത്.