പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരുടെ അവകാശങ്ങൾ കൂടുതൽ പരിമിതപ്പെടുത്താനുള്ള സർക്കാർ പദ്ധതികള്‌ക്കെതിരെ പ്രതിഷേധമുയർത്തി ആയിരങ്ങൾ തെരുവിലിറങ്ങി.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ നടപടികൾക്കെതിരെ ശനിയാഴ്ച ഫ്രാൻസിലുടനീളം ഒരു ലക്ഷത്തിലധികം ആളുകൾ പ്രതിഷേധവുമായി എത്തിയതായാണ് റിപ്പോർട്ട്.

ഫ്രാൻസ്, ഇറ്റലി, ജർമനി, ആസ്ട്രിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഞായറാഴ്ച വാക്‌സിൻ വിരുദ്ധ പ്രവർത്തകർ പ്രതിഷേധ റാലി നടത്തി. കോവിഡ് വ്യാപനത്തിനു പിന്നാലെ വാക്‌സിനെടുക്കാത്തവർക്ക് പൊതുസ്ഥലങ്ങളിൽ വിലക്കേർപ്പെടുത്താനുള്ള നീക്കമാണ് വാക്‌സിൻ വിരുദ്ധരെ പ്രകോപിപ്പിച്ചത്.

പാരിസിൽ നടന്ന പ്രതിഷേധ റാലിയിൽ മുഖാവരണം ധരിക്കാതെ, കടുത്ത തണുപ്പിനെയുംമഴയെയും അവഗണിച്ച് നൂറുകണക്കിന് പേർ പങ്കെടുത്തു. 'സത്യം', 'സ്വാതന്ത്ര്യംവാക്‌സിൻ പാസ്സ് വേണ്ട' എന്നിവ എഴുതിയ പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ചായിരുന്നു റാലി.

ആസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ പ്രതിഷേധ റാലിയിൽ 40,000ലധികം പേർ പങ്കെടുത്തു. അടുത്തമാസം മുതൽ വാക്‌സിനേഷൻ നിർബന്ധമാക്കാനാണ് സർക്കാർ തീരുമാനം. ജർമനിയിലെ വിവിധയിടങ്ങളിൽ നടന്ന റാലികളിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ഹാംബർഗിൽ 16,000 പേർ പങ്കെടുത്തതായി പൊലീസ് അറിയിച്ചു.