- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിവായി നഴ്സിങ് ഹോമുകൾ സന്ദർശിക്കുന്നവർ രണ്ടാഴ്ചയിലൊരിക്കൽ കോവിഡ് ടെസ്റ്റ് നടത്തണം; അയർലന്റിൽ നഴ്സിങ് ഹോം സന്ദർശകർക്ക് പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ
ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെന്റർ (എച്ച്പിഎസ്‌സി) പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശത്തിന്റെ ഭാഗമായി നഴ്സിങ് ഹോമുകളിലെ സന്ദർശകരോട് പതിവായി കോവിഡ് -19 പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.പുതിയ കോവിഡ് വകഭേദമായ ഓമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ.
പതിവായി നഴ്സിങ് ഹോമുകൾ സന്ദർശിക്കുന്നവർ രണ്ടാഴ്ചയിലൊരിക്കൽ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം.
എന്നാൽ വല്ലപ്പോഴും നഴ്സിങ് ഹോമുകളിൽ പോകുന്നവരായാലും പ്രത്യേക ആവശ്യത്തിന് ഒരു തവണ പോകേണ്ടി വരുന്നവരായാലും നഴ്സിങ് ഹോമുകളിൽ പോകുന്നതിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തി കോവിഡില്ലെന്ന് ഉറപ്പ് വരുത്തണം.
യാതൊരുവിധ കോവിഡ് ലക്ഷണങ്ങളും ഇല്ലാത്തവരാണെങ്കിലും കോവിഡ് ടെസ്റ്റ് നിർബന്ധമാണ്. സെൽഫ് ടെസ്റ്റുകൾ നടത്തിയാൽ മതിയാകും.ഇന്നുമുതലാണ് നിർദ്ദേശങ്ങൾ നടപ്പിലാകുന്നത്. ചില നഴ്സിങ് ഹോമുകൾ സ്വന്തം നിലയ്ക്കുള്ള നിയന്ത്രണങ്ങളും നടപ്പിലാക്കുന്നുണ്ട്. നഴ്സിങ് ഹോം അന്തേവാസികളുടെ സുരക്ഷയെ കരുതിയാണ് പുതിയ കോവിഡ് നിയന്ത്രണങ്ങൾ.