- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ബാൻഫ് ടൗണുകളിൽ വേഗപരിധി കുറയ്ക്കുന്ന കാര്യം പരിഗണനയിൽ; വേഗപരിധി 30 കി.മീ ആക്കുന്നതിനൊപ്പം റോഡുകളിൽ സ്‌കേറ്റ്‌ബോർഡുകളും റോളർബ്ലേഡുകളും ഉപയോഗിക്കുന്ന കാര്യവും പരിഗണനയിൽ
ഇന്ന് നടക്കുന്ന കൗൺസിൽ ചർച്ചയിൽ ബാൻഫ് ടൗണുകളിൽ വേഗപരിധി 40 ൽ നിന്ന് 30കി.മി ആക്കി മാറ്റുമെന്ന് റിപ്പോർട്ട്. നിർദ്ദേശം പരിഗണനയ്ക്ക് വക്കുന്ന ബൈലോയുടെ മൂന്നാമത്തേതും അവസാനത്തേതുമായ ചർ്ച്ചയാണ് ഇന്ന് നടക്കുന്നത്.ബൈലോ, അംഗീകരിച്ചാൽ, ബാൻഫിലെ റോഡുകളിൽ സ്‌കേറ്റ്‌ബോർഡുകളും റോളർബ്ലേഡുകളും ഉപയോഗിക്കാൻ അനുവദിക്കും. നിലവിൽ നഗരത്തിലെ ചില റോഡുകളിലും എല്ലാ നടപ്പാതകളിലും അവ നിരോധിച്ചിരിക്കുന്നു.
പൊതുജനങ്ങളോട് ഈ വിഷയത്തിൽ അവരുടെ അഭിപ്രായം തേടിയിരുന്നു. ബാൻഫ് ടൗൺ ഇമെയിലുകൾ ശേഖരിക്കുകയും മീറ്റിംഗിൽ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ആളുകൾക്ക് രജിസ്റ്റർ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ബൈക്കുകൾ, ഇ-ബൈക്കുകൾ, സ്‌കൂട്ടറുകൾ, സ്‌കേറ്റ്‌ബോർഡുകൾ എന്നിവ ഉപയോഗിക്കുന്നവർക്ക് സുരക്ഷിതത്വം കൊണ്ടുവരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്ന്ത്.
Next Story