ണ്ടു ഡോസ് വാക്സിനും പോരാത്തതിന് ബൂസ്റ്റർ ഡോസും സ്വീകരിച്ചവരാണ് ഭൂരിപക്ഷം പ്രവാസികളും എന്നിരിക്കെ ഗൾഫിൽ നിന്ന് കേരളത്തിലെത്തുന്ന എല്ലാ യാത്രക്കാരും ഏഴുദിവസം നിർബന്ധിത ക്വറന്റിനും സ്വയം നിരീക്ഷണവും വേണമെന്ന സർക്കാരിന്റെ തീരുമാനംആശാസ്ത്രീയമാണെന്നും വാർത്താകുറിപ്പിൽ അറിയിച്ചു. ഈ തീരുമാനം പുനപരിശോധിക്കണമെന്നും ഐ എം സി സി കുവൈറ്റ് പ്രസിഡന്റ് സത്താർ കുന്നിൽ , ജനറൽ സെക്രട്ടറി ശരീഫ് താമരശ്ശേരി എന്നിവർ വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.

പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് ആയവരാണ് നാട്ടിലേക്ക് യാത്ര ചെയ്യുന്നത്. നാട്ടിൽ എത്തിയാൽ വീണ്ടും പി.സി.ആർ ടെസ്റ്റ് എടുത്തു നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തുന്നു . ഇത്രയും കാര്യങ്ങൾ നാട്ടിലുള്ള ആളുകളുടെ ഭാഗത്തു നിന്ന്‌നാ ഉണ്ടാവുന്നില്ല എന്ന് മാത്രമല്ല വലിയ രീതിയിലുള്ള കൂടിച്ചേരലുകളും നടക്കുന്നു. .അത്തരമൊരു സാഹചര്യത്തിൽ പ്രവാസികൾക്കായുള്ള നിർബന്ദിത ക്വാറന്റൈൻ അശാസ്ത്രീയവും പ്രവാസികലെ ബുദ്ധിമുട്ടിക്കുന്നതുമാണ്. അത്യാവശ്യകാര്യങ്ങൾക്കായി നാട്ടിലേക്ക് വരുന്നവർക്ക് ഇത് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കും . അതിനാൽ ഈ തീരുമാനം പുനഃപരിശോധിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണം