ഫുജൈറ: കേരളത്തിലുള്ളവർക്കും അന്തർസംസ്ഥാന യാതക്കാർക്കും കോവിഡ് നിയന്ത്രണങ്ങൾ ഒന്നും നടപ്പാക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പ്രവാസികളെ മാത്രം അടച്ചിടാൻ ശ്രമിച്ചാൽ അതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടി വരുമെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ കെ സി അബൂബക്കർ പറഞ്ഞു. മന്ത്രിമാരുടെ ഉത്ഘാടന പരിപാടികളും സിപിഎം പാർട്ടി സമ്മേളനവും ആയിരങ്ങൾ പങ്കെടുക്കുന്ന ആ ഘോഷങ്ങളാക്കി നടത്തുകയും എല്ലാ നിയമങ്ങളും നാട്ടിലെത്തുന്ന ഗൾഫ് പ്രവാസികളടക്കമുള്ളവരെ പൂട്ടിയിടാൻ ഉപയോഗിക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അത്യാവശ്യത്തിനു ഒന്നോ രണ്ടോ ദിവസത്തേയ്ക്ക് നാട്ടിൽ വരുന്നവർ ഏഴു ദിവസം കൊറന്റായിനിൽ കഴിയണം. അത് കഴിഞ്ഞു പി സി ആർ എടുത്തു നെഗറ്റീവായാലും പുറത്തിറങ്ങാൻ പറ്റാതെ പിന്നെയും ഒരാഴ്ച വീട്ടിലിരിക്കണം. അനാവശ്യമായ ഭയപ്പാടുണ്ടാക്കി നാട്ടുകാരിൽ സംശയം ഉളവാക്കുന്ന നടപടി മുൻപത്തെ പോലെ ആഭ്യന്തര സംഘർഷങ്ങൾക്കു ഇടയാക്കുമെന്നും അദ്ദേഹം ആശങ്കപ്പെട്ടു. സർക്കാർ പ്രായോഗിക നടപടികൾ സ്വീകരിക്കണമെന്നും പ്രവാസിദ്രോഹം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.