ദമ്മാം: നവയുഗം സാംസ്കാരിക വേദിയുടെ കുടുംബവേദി കേന്ദ്രകമ്മിറ്റി പുനഃസംഘടിപ്പിച്ചു.ദമ്മാമിൽ നടന്ന കുടുംബവേദി സമ്മേളനം 16 പേരടങ്ങുന്ന കുടുംബവേദി കേന്ദ്രകമ്മിറ്റിയെ തെരെഞ്ഞെടുത്തു. തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്രകമ്മിറ്റി യോഗം ചേർന്ന് ഭാരവാഹികളെ തെരെഞ്ഞെടുത്തു.

നവയുഗം കുടുംബവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റായി പത്മനാഭൻ മണികുട്ടനെയും, വൈസ് പ്രസിഡന്റായി പ്രിയ ബിജുവിനെയും, സെക്രട്ടറിയായി ശരണ്യ ഷിബുവിനെയും, ജോയിന്റ് സെക്രട്ടറിയായി ഷഫീക്കിനെയും തെരെഞ്ഞെടുത്തു.

മഞ്ജു മണിക്കുട്ടൻ, അരുൺ ചാത്തന്നൂർ, ഷിബുകുമാർ, ബിജു മുണ്ടക്കയം, വിജയ്, ഷെമി ഷിബു, അബ്ദുൾ കലാം, ദിനേശ്, വേണുഗോപാൽ, മുഹമ്മദ് ഷിബു, ഷാഹിദ്, രവി എന്നിവരാണ് മറ്റു കേന്ദ്രകമ്മിറ്റി അംഗങ്ങൾ.