വാഷിങ്ടൺ ഡിസി: അഫ്ഗാനിസ്ഥാനിൽ താലിബാൻ സൈന്യം അട്ടമറിയിലൂടെ ഭരണം കൈയടക്കിയപ്പോൾ അവിടെ നിന്നും പലായനം ചെയ്ത അഭയാർത്ഥികളുടെ തിക്കിലും തിരക്കിലും പെട്ട് കുഞ്ഞിനെ നഷ്ടപ്പാടാതിരിക്കുന്നതിന് കാബൂൾ വിമാനത്താവളത്തിന്റെ ചുറ്റുമതിലിനു മുകളിലൂടെ പുറത്തേക്ക് എടുത്തെറിഞ്ഞ കുഞ്ഞ് മുത്തച്ഛന്റെ കൈകളിൽ ഒടുവിൽ സുരക്ഷിതമായി എത്തിച്ചേർന്നു.

കഴിഞ്ഞ ഓഗസ്റ്റ് 19-നാണ് സംഭവം. അന്ന് ദേശീയ മാധ്യമങ്ങളിൽ കുഞ്ഞിന്റെ തിരോധാനം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുഞ്ഞിനെ ലഭിച്ച വിവരം ജനുവരി എട്ടിനു ശനിയാഴ്ചയാണ് താലിബാൻ പരസ്യമാക്കിയത്.

യു,എസ് സെക്യൂരിറ്റി ഗാർഡായിരുന്നു സോഹെയ്ൽ എന്ന കുഞ്ഞിന്റെ പിതാവ്. അമേരിക്കൻ സേന അഭയാർത്ഥികളെ അഫ്ഗാനിസ്ഥാനിൽ നിന്നും ഒഴിവാക്കുന്നതിനിടയിൽ കുഞ്ഞിന്റെ മാതാവിനേയും പിതാവിനേയും നാലു കുട്ടികളേയും സുരക്ഷിതമായി യു.എസിൽ എത്തിച്ചു. എടുത്തെറിയപ്പെട്ട കുഞ്ഞ് 29 വയസുള്ള കാബൂൾ ടാക്സി ഡ്രൈവർ ഹമീദ് സഫിയുടെ കൈകളിലാണ് എത്തിയത്. സ്വന്തം കുഞ്ഞിനെപ്പോലെ സൊഹെയ്ലിനെ അദ്ദേഹം വളർത്തി. താലിബാൻ സൈന്യത്തിന് വിട്ടുകൊടുക്കാൻ മനസ്സിലായിരുന്നു. എന്നാൽ അവരുടെ നിർബന്ധത്തിന് വഴങ്ങി സംരക്ഷണം കാബൂളിലുള്ള മുത്തച്ഛനെ ഏൽപിച്ചു.

ടെക്സസിലെ ബ്ലിസ്സിയിലുള്ള അഭയാർത്ഥി ക്യാമ്പിൽ എത്തിയ സൊഹെയ്ലിന്റെ മാതാപിതാക്കൾ പിന്നീട് മിഷിഗണിൽ താമസമാക്കി. എത്രയും വേഗം തങ്ങളുടെ നഷ്ടപ്പെട്ട കുഞ്ഞിനെ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ്.