- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് ആശങ്കയിൽ രാജ്യതലസ്ഥാനം; നിയന്ത്രണം കടുപ്പിക്കാൻ ഡൽഹി സർക്കാർ
ന്യൂഡൽഹി: കോവിഡ് കേസുകൾ കുത്തനെ ഉയർന്നതോടെ രാജ്യതലസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ സ്വീകരിച്ചേക്കും. റസ്റ്ററന്റുകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന രീതിക്കു നിയന്ത്രണം കൊണ്ടുവരും. പാഴ്സൽ വിതരണം, ഹോം ഡെലിവറി എന്നിവ തടസ്സം കൂടാതെ നടത്തും. ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് നിർദേശങ്ങൾ ഉയർന്നത്.
മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പങ്കെടുത്ത യോഗത്തിൽ ഓമിക്രോൺ കേസ് സംബന്ധമായ ആശങ്ക മുഖ്യവിഷയമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മുൻ ദിവസത്തേക്കാൾ 12 ശതമാനം വർധനയാണ് ഡൽഹിയിൽ കോവിഡ് കേസുകളിൽ ഉണ്ടായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23 ശതമാനം. ഞായറാഴ്ച മാത്രം 22,751 കേസുകൾ രേഖപ്പെടുത്തി.
ആളുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കഴിഞ്ഞാൽ ഡൽഹിയിൽ ലോക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നു ഞായറാഴ്ച വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി കേജ്രിവാൾ പറഞ്ഞു. 'ഏറ്റവും കുറവ് നിയന്ത്രണങ്ങൾ നടപ്പാക്കാനാണ് സർക്കാർ ശ്രമം. ആളുകൾ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വിട്ടുവീഴ്ച കാട്ടരുത്'- കേജ്രിവാൾ കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്